ബി.എഫ്.സി 'ഡോർവേ ടു വിൻ -100,000' കാമ്പയിൻ വിജയികളെ പ്രഖ്യാപിച്ചു
text_fieldsബി.എഫ്.സി 'ഡോർവേ ടു വിൻ - 100,000' കാമ്പയിൻ വിജയിക്ക് സമ്മാനം കൈമാറുന്നു
മനാമ: 'ഡോർവേ ടു വിൻ - 100,000' കാമ്പയിനിലെ ഗ്രാൻഡ് പ്രൈസ് വിജയികളെ പ്രഖ്യാപിച്ച് ബി.എഫ്.സി. ഹബീബ് മഹ്ദി അലി മഹ്ദി സാദിഖ് അലിക്കാണ് 10,000 ഡോളർ സമ്മാനമായി ലഭിച്ചത്. ബി.എഫ്.സി എന്നും വിശ്വസനീയമാണ് മണി ട്രാൻസ്ഫർ കമ്പനിയാണ്. അവരുടെ കാമ്പെയിനിൽ വിജയിക്കുക എന്നത് അവിശ്വസനീയവും. എനിക്ക് ലഭിച്ച സമ്മാനം ശരിക്കും അവിശ്വസനീയമായാണ് തോന്നുന്നതെന്ന് ഹബീബ് പറഞ്ഞു. 5000 ഡോളർ നേടിയ ഫഖർ ജാവേദും സന്തോഷം പ്രകടിപ്പിച്ചു. ബി.എഫ്.സിയോട് അതിയായ നന്ദിയുണ്ടെന്നും ഈ സമ്മാനം എനിക്കും കുടുംബത്തിനും ഏറെ പ്രയോജനമാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രഖ്യപന പരിപാടിയുടെ സമാപന ചടങ്ങിൽ ഇരുവർക്കും ബി.എഫ്.സി സി.ഇ.ഒ ദീപക് നായർ സമ്മാനത്തുക കൈമാറി. വിജയികളെ അഭിനന്ദിച്ച അദ്ദേഹം സമ്മാനങ്ങൾ ഞങ്ങളുടെ വിശ്വസ്തരായ ഉപഭോക്താക്കൾക്ക് തന്നെ നൽകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും പറഞ്ഞു. ഈ കാമ്പയിൽ അവർ ഞങ്ങളോട് കാണിക്കുന്ന വിശ്വാസത്തിന് ഞങ്ങൾ തിരിച്ചു നൽകുന്ന നന്ദിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തുടർന്നും സമൂഹത്തിന് മികച്ച സേവനങ്ങളും കൂടുതൽ ആവേശകരമായ അവസരങ്ങളും നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എളുപ്പത്തിൽ ലഭ്യമായതും വിശ്വസനീയമായതുമായ മണി ട്രാൻസ്ഫർ, ഫോറിൻ എക്സ്ചേഞ്ച് സേവനങ്ങൾ നൽകുന്നതിനും, ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും മൂല്യവത്തായ സമ്മാനങ്ങൾ നൽകുന്നതിനും ബി.എഫ്.സി എന്നും പ്രതിജ്ഞാബദ്ധമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

