നാലര പതിറ്റാണ്ടിെൻറ പ്രവാസത്തിന് വിട; മൊയ്തു നാളെ നാട്ടിലേക്ക്
text_fieldsമൊയ്തു ആയഞ്ചേരി
മനാമ: നാലര പതിറ്റാണ്ട് നീണ്ട ദീർഘമായ പ്രവാസത്തിന് വിരാമമിട്ട് മൊയ്തു നാട്ടിലേക്ക് മടങ്ങുന്നു. ഒരുപാട് ഒാർമകളും അനുഭവങ്ങളും മനസിൽ സൂക്ഷിച്ചാണ് തിരിച്ചുപോകുന്നത്.
കോഴിക്കോട് വടകര ആയഞ്ചേരി കുത്തൻപറമ്പത്ത് സ്വദേശിയായ മൊയ്തു ആയഞ്ചേരി 1976ലാണ് ബഹ്റൈനിൽ പ്രവാസിയായി എത്തിയത്. ബോംബെയിൽനിന്ന് മുഹമ്മദിയ്യ എന്ന കപ്പലിലായിരുന്നു യാത്ര. പാകിസ്താൻ, കുവൈത്ത്, ദുബൈ വഴി ഒമ്പത് ദിവസത്തെ യാത്രക്കൊടുവിലാണ് ബഹ്റൈനിലെത്തിയത്. തുടക്കത്തിൽ മാനമയിൽ കെട്ടിട നിർമാണ മേഖലയിലായിരുന്നു ജോലി. പിന്നീട് ഖമ്മീസിൽ ഒരു മരക്കമ്പനിയിൽ ജോലി ചെയ്തു.
അതിനുശേഷം അദാരി പാർക്കിൽ ചെറിയൊരു കോൾഡ്സ്റ്റോർ തുടങ്ങി. ഇപ്പോൾ ഇൗസ ടൗണിൽ കോൾഡ് സ്റ്റോർ നടത്തുകയാണ്. തുടക്കം മുതൽ ഇന്നുവരെ ഒരു സ്പോൺസറുടെ കീഴിൽ തന്നെ ജോലി ചെയ്യാൻ കഴിഞ്ഞു എന്നത് ഇദ്ദേഹത്തിെൻറ പ്രത്യേകതയാണ്. ഒരു കുടുംബാംഗത്തെപോലെയുള്ള സ്നേഹമാണ് സ്പോൺസറുടെ കുടുംബത്തിൽനിന്ന് ലഭിച്ചതെന്ന് മൊയ്തു പറഞ്ഞു. ബഹ്റൈനിലെ പ്രവാസ ജീവിതത്തിനിടയിൽ സ്വദേശികൾ ഉൾപ്പെടെ നിരവധി സുഹൃത്തുകളെ നേടാനായി. ബഹ്റൈെൻറ പലഭാഗങ്ങളിലുമുള്ള സ്വദേശികൾ പരിചയക്കാരായി.
വന്ന കാലത്ത് മരുഭൂമികളായിരുന്ന പ്രദേശങ്ങൾ ഇപ്പോൾ തിരിച്ചറിയാൻ കഴിയാത്തിവിധം മാറിയതായി അദ്ദേഹം പറയുന്നു. പുതിയ പുതിയ നഗരങ്ങൾ ഉയർന്നുവന്നു.
വൻകിട കെട്ടിടങ്ങളും ഉയർന്നു. അമ്പരപ്പിക്കുന്ന മാറ്റമാണ് ഇക്കാലയളവിൽ ബഹ്റൈനിൽ ഉണ്ടായതെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. ബഹ്റൈനിലെ സാമൂഹിക പ്രവർത്തകൻ ലത്തീഫ് ആയഞ്ചേരി മൊയ്തുവിെൻറ സഹോദരനാണ്. മറ്റൊരു സഹോദരൻ ബഷീറും ബഹ്റൈനിലുണ്ട്. വ്യാഴാഴ്ച മൊയ്തു ആയഞ്ചേരി നാട്ടിലേക്ക് തിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

