Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബിയോൺ മണി അന്താരാഷ്ട്ര...

ബിയോൺ മണി അന്താരാഷ്ട്ര പണമിടപാടുകൾ പുനരാരംഭിച്ചു

text_fields
bookmark_border
ബിയോൺ മണി അന്താരാഷ്ട്ര പണമിടപാടുകൾ പുനരാരംഭിച്ചു
cancel

മനാമ: അന്താരാഷ്ട്ര പണമിടപാടുകൾ പുനരാരംഭിച്ച് പ്രമുഖ മണി ട്രാൻസ്ഫർ ആപ്പായ ബിയോൺ മണി. സാങ്കേതിക തടസ്സങ്ങൾ മൂലം താൽക്കാലികമായി നിർത്തിവെച്ചിരുന്ന സേവനമാണ് ഇപ്പോൾ വീണ്ടും ലഭ്യമായിരിക്കുന്നത്.

​സേവനം തടസ്സപ്പെട്ട കാലയളവിൽ റദ്ദാവുകയോ നിരസിക്കുകയോ ചെയ്ത ഇടപാടുകളുടെ തുക ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് തിരികെ നൽകുമെന്ന് കമ്പനി അറിയിച്ചു. നിലവിൽ അന്താരാഷ്ട്ര പണമയക്കലിനായി ബിയോൺ മണി വാലറ്റ് മാത്രമേ പേയ്‌മെന്റ് രീതിയായി ഉപയോഗിക്കാൻ സാധിക്കൂ.

ഡെബിറ്റ് കാർഡ് ഉപയോഗിച്ചുള്ള പണമയക്കൽ സേവനം ഉടൻ തന്നെ ലഭ്യമാക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ​ഉപഭോക്താക്കൾക്കുണ്ടായ ബുദ്ധിമുട്ടിൽ കമ്പനി ഖേദം പ്രകടിപ്പിക്കുകയും സഹകരണത്തിന് നന്ദി അറിയിക്കുകയും ചെയ്തു. ഗൾഫ് രാജ്യങ്ങളിൽ നിന്ന് നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് ഈ സേവനം വലിയ ആശ്വാസമാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Internationalmoney transferrestartedBeyon Money
News Summary - Beyon Money has restarted international money transfers
Next Story