ബിയോൺ സാമ്പത്തിക റിപ്പോർട്ട് പ്രഖ്യാപിച്ചു; ആറുശതമാനം വരുമാന വർധന
text_fieldsബിയോൺ ചെയർമാൻ ശൈഖ് അബ്ദുല്ല ബിൻ ഖലീഫ
ആൽ ഖലീഫ, ബിയോൺ സി.ഇ.ഒ
മിക്കെൽ വിന്റർ
മനാമ: ബിയോൺ, സാമ്പത്തിക റിപ്പോർട്ടിൽ വളർച്ച രേഖപ്പെടുത്തി. വരുമാനത്തിൽ ആറ് ശതമാനത്തിന്റെ വർധനവാണുണ്ടായത്. 2023 ആദ്യപാദത്തിൽ അറ്റാദായം 19.9 മില്യൺ ദീനാറാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 20 മില്യൺ ദീനാറായിരുന്നു. 2023ന്റെ രണ്ടാം പാദത്തിൽ 12.0 ഫിൽസ് ആണ് ഒരു ഷെയറിന്റെ വരുമാനം. മുൻവർഷം ഇതേ പാദത്തിൽ 12.1 ആയിരുന്നു.
2023 രണ്ടാം പാദത്തിൽ മൊത്തം വരുമാനം 24.9 മില്യണാണ്. മുൻവർഷം ഇത് 12.8 മില്യണായിരുന്നു. 95 ശതമാനം വർധനവാണുണ്ടായത്. 2023ലെ രണ്ടാം പാദത്തിലെ പ്രവർത്തന ലാഭം 13 ശതമാനം വർധിച്ച് 28.1 മില്യൺ ദീനാറായി.
2022 രണ്ടാം പാദത്തിൽ 24.7 മില്യൺ ദീനാറായിരുന്നു.ബിയോൺ ചെയർമാൻ ശൈഖ് അബ്ദുല്ല ബിൻ ഖലീഫ ആൽ ഖലീഫയാണ് സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച നടന്ന ഡയറക്ടർ ബോർഡ് യോഗത്തിന് ശേഷമായിരുന്നു പ്രഖ്യാപനം. കമ്പനിയിലർപ്പിച്ച വിശ്വാസത്തിന് ഓഹരി ഉടമകൾക്ക് നന്ദി പറയുകയാണെന്ന് അദ്ദേഹം അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.