കഴിവുകളുള്ള സ്വദേശികൾക്ക് മികച്ച അവസരങ്ങൾ നൽകും -കിരീടാവകാശി
text_fieldsമനാമ: വിവിധ മേഖലകളിൽ കഴിവുള്ള സ്വദേശികൾക്ക് മികച്ച അവസരങ്ങളൊരുക്കുമെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽഖലീഫ വ്യക്തമാക്കി. 1999ൽ ആരംഭിച്ച ക്രൗൺ പ്രിൻസ് േഗ്ലാബൽ സ്കോളർഷിപ് പ്രോഗ്രാം രജതജൂബിലി ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഓപൺ ഹൗസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വദേശികളുടെ കഴിവുകൾ വളർത്തുന്നതിനും ഉചിതമായ അവസരങ്ങളിലേക്ക് അവരെ എത്തിക്കുന്നതിനുമുള്ള പദ്ധതി വിജയകരമായി നടപ്പാക്കുന്നതിലുള്ള സന്തോഷം അദ്ദേഹം പങ്കുവെച്ചു. പുരോഗതിയുടെയും വളർച്ചയുടെയും അടിസ്ഥാനം വിദ്യാഭ്യാസമാണ്. രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ വളർച്ച, നിക്ഷേപങ്ങളുടെ ചടുലത, സാംസ്കാരിക ഔന്നത്യം എന്നിവ നേടിയെടുക്കുന്നതിൽ വിദ്യാഭ്യാസം അനൽപമായ പങ്കാണ് വഹിക്കുന്നത്. മാനുഷിക വിഭവശേഷിയിൽ കൂടുതൽ ഊന്നൽ നൽകുന്നതിനും അതിൽ നിക്ഷേപ സംരംഭങ്ങൾ ആരംഭിക്കുന്നതിനും അതുവഴി സർഗാത്മക തലമുറയെ വാർത്തെടുക്കുന്നതിനും പ്രത്യേക ശ്രദ്ധയുണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബഹ്റൈൻ മികച്ച കഴിവുകളുള്ളവരുടെ കേന്ദ്രമാക്കി മാറ്റാനുളള ശ്രമങ്ങൾക്ക് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ നൽകുന്ന പിന്തുണയും സഹായവും ഏറെ പ്രതീക്ഷ നൽകുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ക്രൗൺ പ്രിൻസ് േഗ്ലാബൽ സ്കോളർഷിപ് പദ്ധതിയുടെ ഗുണഭോക്താക്കൾ തങ്ങളുടെ വളർച്ചയുടെയും ഉയർച്ചയുടെയും യഥാർഥ കാരണം കിരീടാവകാശിയാണെന്ന് വ്യക്തമാക്കുകയും പ്രത്യേകം നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

