ബേത്‍ലഹേം ഏരിയ യൂനിറ്റ് ഓണാഘോഷം സംഘടിപ്പിച്ചു
text_fieldsമനാമ : ബഹ്റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന ബേത് ലഹേം ഏരിയ യൂണിറ്റിന്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. പരിപാടി ഫാ. ജിജു വർഗീസ് കെയറാടി പ്രാർഥനയോടുകൂടി തിരി കൊളുത്തി ഉദ്ഘാടനം ചെയ്തു.
ഇടവക വികാരി വന്ദ്യ സ്ലീബ പോൾ കൊറേപ്പിസ്ക്കോപ്പ വട്ടവേലിൽ അധ്യക്ഷത വഹിച്ചു. ഇടവക സെക്രട്ടറി ബെന്നി പി. മാത്യു, ജോയിന്റ് സെക്രട്ടറി എബി പി. ജേക്കബ്, മാനേജിങ് കമ്മിറ്റി ഭാരവാഹികളായ ജെറിൻ ടോം പീറ്റർ, ബിജു തേലപ്പള്ളി എന്നിവർ ഓണസന്ദേശം നൽകി. ഓണത്തിന്റെ നാടൻ പാരമ്പര്യവും ആഘോഷത്തിന്റെ ആവേശവും ഒരുപോലെ നിറഞ്ഞുനിന്ന പരിപാടിയിൽ വിവിധ കലാപരിപാടികളും മത്സരങ്ങളും അരങ്ങേറി. കുട്ടികളും മുതിർന്നവരും ഒരുപോലെ ആവേശത്തോടെ പങ്കെടുത്ത വിവിധ തരം വ്യത്യസ്തമാർന്ന മത്സരങ്ങൾ പരിപാടിക്ക് കൂടുതൽ നിറവും ചൈതന്യവും നൽകി. കോർഡിനേറ്റർ സച്ചിൻ തോമസ് സ്വാഗതം ആശംസിച്ചു. ചടങ്ങിൽ സൂസൻ ചെറിയാൻ നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

