Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​ന്ത്യ​യുമായുള്ളത്...

ഇ​ന്ത്യ​യുമായുള്ളത് മികച്ച ബന്ധം -കി​രീ​ടാ​വ​കാ​ശി​

text_fields
bookmark_border
ഇ​ന്ത്യ​യുമായുള്ളത് മികച്ച ബന്ധം -കി​രീ​ടാ​വ​കാ​ശി​
cancel
camera_alt

കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ, ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​നോ​ദ് കെ. ​ജേ​ക്ക​ബു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു

മ​നാ​മ: കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ, ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​നോ​ദ് കെ. ​ജേ​ക്ക​ബു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. റി​ഫ പാ​ല​സി​ലാ​യി​രു​ന്നു കു​ടി​ക്കാ​ഴ്ച. ബ​ഹ്‌​റൈ​നും ഇ​ന്ത്യ​യും ത​മ്മി​ലു​ള്ള ദീ​ർ​ഘ​കാ​ല ബ​ന്ധ​ങ്ങ​ളും ന​യ​ത​ന്ത്ര​പ​ര​മാ​യ പ​ങ്കാ​ളി​ത്ത​വും പ്ര​ധാ​ന​മ​ന്ത്രി അ​നു​സ്മ​രി​ച്ചു.

വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണം വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കും ജ​ന​ങ്ങ​ൾ​ക്കും പ്ര​യോ​ജ​നം ചെ​യ്യു​ന്ന രീ​തി​യി​ൽ സ​ഹ​ക​ര​ണം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കാ​നു​ള്ള രാ​ജ്യ​ത്തി​ന്റെ പ്ര​തി​ബ​ദ്ധ​ത പ്ര​ധാ​ന​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. പു​തി​യ അം​ബാ​സ​ഡ​റെ സ്വാ​ഗ​തം​ചെ​യ്ത പ്ര​ധാ​ന​മ​ന്ത്രി, അ​ദ്ദേ​ഹ​ത്തി​ന് എ​ല്ലാ വി​ജ​യ​ങ്ങ​ളും ആ​ശം​സി​ച്ചു. ബ​ഹ്റൈ​നി​ന്റെ വി​ക​സ​ന​ത്തി​ന് ഇ​ന്ത്യ​ൻ സ​മൂ​ഹം ന​ൽ​കു​ന്ന പി​ന്തു​ണ പ്ര​ധാ​ന​മ​ന്ത്രി എ​ടു​ത്തു​പ​റ​ഞ്ഞു. കി​രീ​ടാ​വ​കാ​ശി​യെ സ​ന്ദ​ർ​ശി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ച​തി​ൽ അം​ബാ​സ​ഡ​ർ ന​ന്ദി പ​റ​ഞ്ഞു. ബ​ഹ്‌​റൈ​നും ജ​ന​ങ്ങ​ൾ​ക്കും കൂ​ടു​ത​ൽ പു​രോ​ഗ​തി​യും സ​മൃ​ദ്ധി​യും കൈ​വ​ര​ട്ടെ​യെ​ന്ന് അം​ബാ​സ​ഡ​ർ ആ​ശം​സി​ച്ചു. ധ​ന​കാ​ര്യ ​മ​ന്ത്രി ശൈ​ഖ് സ​ൽ​മാ​ൻ ബി​ൻ ഖ​ലീ​ഫ ആ​ൽ ഖ​ലീ​ഫ​യും സ​ന്നി​ഹി​ത​നാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crown PrinceIndiaVinod K. Jacob
News Summary - Best relationship with India - crown prince
Next Story