Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഏ​റ്റ​വും...

ഏ​റ്റ​വും മെ​ച്ച​പ്പെ​ട്ട എ​യ​ർ​ലൈ​ൻ പു​ര​സ്കാ​രം ഗ​ൾ​ഫ് എ​യ​റി​ന്

text_fields
bookmark_border
ഏ​റ്റ​വും മെ​ച്ച​പ്പെ​ട്ട എ​യ​ർ​ലൈ​ൻ പു​ര​സ്കാ​രം ഗ​ൾ​ഫ് എ​യ​റി​ന്
cancel
camera_alt

ഏ​റ്റ​വും മെ​ച്ച​പ്പെ​ട്ട എ​യ​ർ​ലൈ​ൻ പു​ര​സ്കാ​രം ഗ​ൾ​ഫ് എ​യ​ർ പ്ര​തി​നി​ധി​ക​ൾ സ്വീ​ക​രി​ക്കു​ന്നു

മ​നാ​മ: ലോ​ക​ത്തി​ലെ ഏ​റ്റ​വും മെ​ച്ച​പ്പെ​ട്ട എ​യ​ർ​ലൈ​ൻ എ​ന്ന ബ​ഹു​മ​തി ഗ​ൾ​ഫ് എ​യ​ർ സ്വ​ന്ത​മാ​ക്കി. ല​ണ്ട​നി​ൽ ന​ട​ന്ന സ്കൈ​ട്രാ​ക്സ് വേ​ൾ​ഡ് എ​യ​ർ​ലൈ​ൻ അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങി​ലാ​ണ് പു​ര​സ്കാ​രം പ്ര​ഖ്യാ​പി​ച്ച​ത്. യാ​ത്ര​ക്കാ​ർ​ക്ക് കൂ​ടു​ത​ൽ മി​ക​ച്ച സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ന് 2018ൽ ​ഗ​ൾ​ഫ് എ​യ​ർ ആ​രം​ഭി​ച്ച പ​ദ്ധ​തി​യു​ടെ വി​ജ​യ​മാ​ണ് പു​ര​സ്കാ​ര നേ​ട്ട​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. ല​ക്ഷ്യ​മി​ട്ട പ​ദ്ധ​തി വി​ജ​യ​ക​ര​മാ​യ​തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്ന് വ്യ​വ​സാ​യ, വാ​ണി​ജ്യ മ​ന്ത്രി​യും ഗ​ൾ​ഫ് എ​യ​ർ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​നു​മാ​യ സാ​യി​ദ് റാ​ഷി​ദ് അ​ൽ​സ​യാ​നി പ​റ​ഞ്ഞു. ജീ​വ​ന​ക്കാ​രു​ടെ​യും മാ​നേ​ജ്മെ​ന്റി​െ​ന്റ​യും ക​ഠി​നാ​ധ്വാ​ന​വും അ​ർ​പ്പ​ണ മ​നോ​ഭാ​വ​വു​മാ​ണ് ഈ ​നേ​ട്ട​ത്തി​ന് പി​ന്നി​ൽ.

ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ കൈ​വ​രി​ച്ച സേ​വ​ന​മി​ക​വ് പ​രി​ഗ​ണി​ച്ചാ​ണ് പു​ര​സ്കാ​രം ന​ൽ​കു​ന്ന​ത്. വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഗ​ൾ​ഫ് എ​യ​ർ പു​രോ​ഗ​തി കൈ​വ​രി​ച്ച​താ​യി പു​ര​സ്കാ​ര നി​ർ​ണ​യ സ​മി​തി വി​ല​യി​രു​ത്തി.

1999ലാ​ണ് വേ​ൾ​ഡ് എ​യ​ർ​ലൈ​ൻ അ​വാ​ർ​ഡി​ന് തു​ട​ക്കം കു​റി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Air
News Summary - Best Airline Award for Gulf Air
Next Story