ബെന്നി ബഹന്നാൻ എം.പി ലേഡി ഓഫ് അറേബ്യ കത്തീഡ്രൽ സന്ദർശിച്ചു
text_fieldsലേഡി ഓഫ് അറേബ്യ കത്തീഡ്രൽ ബെന്നി ബഹന്നാൻ എം.പി സന്ദർശിച്ചപ്പോൾ. ഇടത്തുനിന്ന് ഡേവിസ് മാത്യു, മനാമ ദേവാലയ വികാരി ഫാ. ഫ്രാൻസിസ് ജോസഫ്, കത്തീഡ്രൽ റെക്ടർ ഫാ. സജി തോമസ്,ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, പൊൻകുന്നം സോബി, രാജു കല്ലുംപുറം, ബോബി പാറയിൽ, ഫാ. ലിജോ എബ്രഹാം, മനു മാത്യു ,സുനിൽ കെ. ചെറിയാൻ, റംഷാദ് അയലക്കാട്, മുഹമ്മദ് നിസാർ എന്നിവർ സമീപം
മനാമ: ഗൾഫിൽ തന്നെ ഏറ്റവും പ്രശസ്തമായ ലേഡി ഓഫ് അറേബ്യ കത്തീഡ്രൽ ദേവാലയം ചാലക്കുടി എം.പി ബെന്നി ബഹനാൻ സന്ദർശിച്ച് തിരുക്കർമങ്ങളിൽ പങ്കെടുത്തു.ചങ്ങനാശ്ശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം തിരുക്കർമങ്ങൾക്ക് നേതൃത്വം നൽകി. കത്തീഡ്രൽ റെക്ടർ ഫാ. സജി തോമസ്, മനാമ സേക്രഡ് ഹാർട്ട് വികാരി ഫാ. ഫ്രാൻസിസ് ജോസഫ്, ഫാ. ലിജോ എബ്രഹാം എന്നിവർ സഹകാർമികരായിരുന്നു.
ഒ.ഐ.സി.സി മിഡഡ്ലീസ്റ്റ് കൺവീനർ രാജു കല്ലുംപുറം, ഒ.ഐ.സി.സി വർക്കിങ് പ്രസിഡന്റ് ബോബി പാറയിൽ. പൊൻകുന്നം സോബി, ജനറൽ സെക്രട്ടറി മനു മാത്യു, സുനിൽ കെ. ചെറിയാൻ, മുഹമ്മദ് നിസാർ എന്നിവർ എം.പിയെ അനുഗമിച്ചു. ഡേവിസ് മാത്യു, പൊൻകുന്നം സോബി, മാത്യു പുത്തൻപുരക്കൽ, സാജു സ്റ്റീഫൻ, ജിബി അലക്സ്, ദീപു ഡൊമിനിക് എന്നിവർ എം.പിയെ സ്വീകരിച്ചു.

