Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightതൊ​ഴി​ൽ ക​രാ​ർ...

തൊ​ഴി​ൽ ക​രാ​ർ റ​ദ്ദാ​ക്കി​യാ​ൽ ല​ഭി​ക്കു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ൾ

text_fields
bookmark_border
* ബഹ്റൈനിലെ തൊഴിൽ നിയമങ്ങൾ എന്തൊക്കെയാണെന്നത് ഓരോ വിദേശ തൊഴിലാളിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് അറിയാത്തതുകൊണ്ടാണ് പല വഞ്ചനകളിലും പ്രയാസങ്ങളിലും പ്രവാസി തൊഴിലാളികൾ അകപ്പെടുന്നത്. അടിസ്​ഥാനപരമായി തൊഴിലാളികൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച പംക്തിയാണിത്. പ്രവാസികളുടെ സംശയങ്ങൾക്കുള്ള മറുപടിയും പംക്തിയിലൂടെ ലഭ്യമാകും. bahrain@gulfmadhyamam.net എന്ന വിലാസത്തിലോ 39203865 വാട്​സാപ്​ നമ്പറിലോ സംശയങ്ങൾ അയക്കാം. ഇ​വി​ടെ ന​ൽ​കു​ന്ന വി​വ​ര​ങ്ങ​ൾ നി​യ​മോ​പ​ദേ​ശ​മാ​യി ക​ണ​ക്കാ​ക്ക​രു​ത്. വ്യ​ക്​​ത​മാ​യ നി​യ​മോ​പ​ദേ​ശം ല​ഭി​ക്കാ​ൻ ഒ​രു ബ​ഹ്​​റൈ​നി അ​ഭി​ഭാ​ഷ​ക​നെ സ​മീ​പി​ക്ക​ണം
തൊ​ഴി​ൽ ക​രാ​ർ റ​ദ്ദാ​ക്കി​യാ​ൽ ല​ഭി​ക്കു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ൾ
cancel
Listen to this Article

? ഞാ​ൻ ഒ​രു ക​മ്പ​നി​യി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ലൈ​യി​ൽ ജോ​ലി​ക്ക്​ ക​യ​റി. 2021 സെ​പ്​​റ്റം​ബ​റി​ലാ​ണ്​ വി​സ ല​ഭി​ച്ച​ത്. ഇ​പ്പോ​ൾ എ​നി​ക്ക്​ ഒ​രു​മാ​സ​ത്തെ നോ​ട്ടീ​സ്​ ന​ൽ​കി തൊ​ഴി​ൽ ക​രാ​ർ റ​ദ്ദ്​ ചെ​യ്തു. ഞാ​ൻ നാ​ട്ടി​ലേ​ക്ക്​ തി​രി​ച്ചു​പോ​വു​ക​യാ​ണ്. എ​നി​ക്ക്​ എ​ന്തെ​ല്ലാം ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കും?

ഒ​രു വാ​യ​ന​ക്കാ​ര​ൻ

താ​ങ്ക​ൾ​ക്ക്​ പോ​കു​ന്ന ദി​വ​സം വ​രെ​യു​ള്ള ശ​മ്പ​ള​വും ഇ​ൻ​ഡെ​മ്നി​റ്റി​യും വ​ൺ​വേ ടി​ക്ക​റ്റും ല​ഭി​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ട്. ഇ​ൻ​ഡെ​മ്നി​റ്റി ല​ഭി​ക്കു​ന്ന​ത്​ ​ജോ​ലി ചെ​യ്ത ഓ​രോ മാ​സ​ത്തേ​ക്കും 1.25 ദി​വ​സ​ത്തെ ശ​മ്പ​ള​മാ​ണ്. അ​താ​യ​ത്, ഒ​രു വ​ർ​ഷ​ത്തി​ൽ 15 ദി​വ​സ​ത്തെ ശ​മ്പ​ള​മാ​ണ്​ ആ​ദ്യ​ത്തെ മൂ​ന്ന്​ വ​ർ​ഷം ല​ഭി​ക്കു​ന്ന​ത്. അ​ടി​സ്ഥാ​ന ശ​മ്പ​ള​ത്തി​ലാ​ണ്​ ഇ​ൻ​ഡെ​മ്നി​റ്റി ക​ണ​ക്കാ​ക്കു​ന്ന​ത്.

? എ​ന്റെ ​െഫ്ല​ക്സി വി​സ​യു​ടെ കാ​ലാ​വ​ധി ക​ഴി​യു​ന്ന​തി​ന്​ മു​മ്പ്​ ത​ന്നെ പു​തു​ക്ക​ണോ? വി​സ പു​തു​ക്കാ​ൻ ഒ​രു മാ​സ​ത്തെ സാ​വ​കാ​ശം കി​ട്ടു​മോ?

ഒ​രു വാ​യ​ന​ക്കാ​ര​ൻ

​െഫ്ല​ക്സി വി​സ തീ​രു​ന്ന​തി​ന്​ മു​മ്പ്​ ത​ന്നെ പു​തു​ക്ക​ണം. അ​ത്​ ക​ഴി​ഞ്ഞാ​ൽ പു​തു​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ്​ എ​​ന്റെ അ​റി​വ്. ബ്ലൂ ​കാ​ർ​ഡ്​ ഒ​രു മാ​സം മു​മ്പ്​ ത​ന്നെ പു​തു​ക്ക​ണം. ആ​റ്​ മാ​സം മു​മ്പ്​ ത​ന്നെ ​െഫ്ല​ക്സി വി​സ പു​തു​ക്കാ​ൻ സാ​ധി​ക്കു​ന്ന​താ​ണ്. ഒ​രു വ​ർ​ഷ​ത്തേ​ക്കോ ര​ണ്ട്​ വ​ർ​ഷ​ത്തേ​ക്കോ പു​തു​ക്കാ​ൻ സാ​ധി​ക്കും.

​െഫ്ല​ക്സി വി​സ​യു​ടെ കാ​ലാ​വ​ധി തീ​ർ​ന്ന ശേ​ഷം എ​ൽ.​എം.​ആ​ർ.​എ വി​സ എ​ടു​ക്ക​ണ​മെ​ങ്കി​ൽ പു​തി​യ സ്​​പോ​ൺ​സ​ർ എ​ൽ.​എം.​ആ​ർ.​എ​യി​ൽ​നി​ന്ന്​ പ്ര​ത്യേ​ക അ​നു​മ​തി എ​ടു​ക്കേ​ണ്ടി വ​രും. ​െഫ്ല​ക്സി വി​സ​യു​ടെ കാ​ലാ​വ​ധി അ​വ​സാ​നി​ച്ചാ​ൽ പി​ന്നെ താ​ങ്ക​ളു​ടെ ഇ​വി​ടു​ത്തെ താ​മ​സം നി​യ​മ​പ​ര​മ​ല്ല.

വി​സ​യു​ടെ കാ​ലാ​വ​ധി തീ​രു​ന്ന​തി​ന്​ മു​മ്പ്​ ​െഫ്ല​ക്സി വി​സ പു​തു​ക്കു​ക​യോ തി​രി​കെ പോ​വു​ക​യോ എ​ൽ.​എം.​ആ​ർ.​എ വി​സ​യി​ലേ​ക്ക്​ മാ​റു​ക​യോ ചെ​യ്യ​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:employmentBenefits on termination
News Summary - Benefits on termination of employment
Next Story