രണ്ട്-ഘട്ട സുരക്ഷ ഫീച്ചറുമായി ബെനിഫിറ്റ് പേ
text_fieldsമനാമ: ഫിൻടെക്, ഇലക്ട്രോണിക് സാമ്പത്തിക ഇടപാട് സേവനങ്ങളിൽ മുൻനിര കമ്പനിയായ ബെനിഫിറ്റ്, ബെനിഫിറ്റ് പേക്കായി പുതിയ ഐഡന്റിറ്റി വെരിഫിക്കേഷൻ (ഐ.ഡി.വി) ഫീച്ചർ പ്രഖ്യാപിച്ചു.
വ്യാജ ഇടപാടുകളിൽനിന്നും തട്ടിപ്പുകളിൽനിന്നും ഉപഭോക്താക്കൾക്ക് സംരക്ഷണം നൽകുന്നതാണ് പുതിയ അത്യാധുനിക സാങ്കേതികവിദ്യ. ഉപയോക്താക്കളുടെ ആധികാരികത ഉറപ്പുവരുത്തുന്നതിന് ശക്തമായ രണ്ട്-ഘട്ട ഓതന്റിക്കേഷനാണ് ഉപയോഗിക്കുന്നത്. ഉപയോക്താവിന്റെ ഫോണിൽനിന്ന് പകർത്തിയ തത്സമയ സെൽഫിക്കൊപ്പം സർക്കാർ തിരിച്ചറിയൽ രേഖകൾ ക്രോസ് റഫറൻസ് ചെയ്യുന്നതാണ് ഈ പ്രക്രിയ. ഉപയോക്താക്കൾ ഇതിന് അധികം ചാർജ് നൽകേണ്ടതില്ല.
ക്രോസ്-റഫറൻസിങ്ങിലൂടെ ഉപയോക്തൃ ഡോക്യുമെന്റേഷൻ പരിശോധിച്ചുറപ്പിക്കുന്നതിലൂടെ, തട്ടിപ്പുകൾ സാധ്യമാകില്ല. ബെനിഫിറ്റ് പേ അക്കൗണ്ടുകളിലേക്കുള്ള അനധികൃത പ്രവേശനം ഫലപ്രദമായി തടയാൻ ഇതുവഴി സാധിക്കുമെന്നാണ് കമ്പനി കണക്കുകൂട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

