പ്രിയ ചരിത്രകാരൻ എം.ജി.എസ് നാരായണൻ ഇനി ഓർമകളിൽ മാത്രം
text_fieldsഎം.ജി.എസ് നാരായണൻ
മനാമ: ചരിത്രകാരനും എഴുത്തുകാരനും ഈ മലപ്പുറം പൊന്നാനിക്കാരനുമായ എം.ജി.എസ് നാരായണന്റെ വിയോഗത്തിൽ അനുശോചനവുമായി ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം. കോഴിക്കോട് ഗുരുവായൂരപ്പൻ കോളജിലെ അധ്യാപനത്തിലൂടെ കോഴിക്കോട്ടുകാരൻ കൂടിയായി എം.ജി.എസ് മാറിയതായതായി ഫോറം പറഞ്ഞു. എം.ജി.എസിന്റെ പണ്ഡിത സംഭാവനകൾ അസാധാരണമായ ആഴത്താലും അവയുടെ സ്വഭാവത്താലും ശ്രദ്ധേയമാണ്. കരിയറിൽ ഉടനീളം എം.ജി.എസ് നിരവധി പ്രധാന അക്കാദമിക് സ്ഥാനങ്ങൾ വഹിച്ചു.
2001 മുതൽ 2003 വരെ ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചിന്റെ ചെയർമാനായും അദ്ദേഹം സേവനമനുഷ്ഠിച്ചു. ചരിത്ര വ്യാഖ്യാനങ്ങളെക്കുറിച്ചുള്ള വിമർശനാത്മക വീക്ഷണങ്ങൾ അദ്ദേഹം തുറന്നു പറഞ്ഞു. അദ്ദേഹത്തിന്റെ വിശകലനങ്ങൾ പലപ്പോഴും പണ്ഡിത സംവാദങ്ങൾക്ക് കാരണമായിട്ടുണ്ട്. ചിലപ്പോഴൊക്കെ എം.ജി.എസിന്റെ ചില നിലപാടുകൾ വിമർശനത്തിനും വിവാദത്തിനും കാരണമായി. എന്നിരുന്നാലും സ്വയം കണ്ടറിഞ്ഞു നിലപാടുകളിൽ മാറ്റംവരുത്താൻ ദുരഭിമാനം അദ്ദേഹത്തിന് ഒരിക്കലും തടസ്സമായില്ല. നിലപാടുകളുടെ കൃത്യതയും നിർഭയത്വവും അദ്ദേഹത്തിന് നിരവധി ആരാധകരെ നേടിക്കൊടുത്തുവെന്നും അനുസ്മരണ കുറിപ്പിൽ ഫോറം ഓർമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

