റമദാനിലെ ആദ്യ വെള്ളിയുടെ നിർവൃതിയിൽ വിശ്വാസികൾ
text_fieldsമനാമ: കോവിഡ് നിയന്ത്രണങ്ങളില്ലാത്ത റമദാനിലെ ആദ്യ വെള്ളിയാഴ്ചയിൽ ജുമുഅ പ്രാർഥനയിൽ സജീവ പങ്കാളിത്തവുമായി വിശ്വാസികൾ. ഗ്രാൻഡ് മോസ്ക് ഉൾപ്പെടെ എല്ലാ പള്ളികളിലും വിശ്വാസികൾ നിറഞ്ഞുകവിഞ്ഞു. പള്ളികൾ പലതും നിറഞ്ഞുകവിഞ്ഞപ്പോൾ പള്ളിമുറ്റത്തും മുസല്ല വിരിച്ചായിരുന്നു നമസ്കാരം നിർവഹിച്ചത്. വെയിലത്തു നിന്നാണെങ്കിലും പുണ്യ റമദാനിലെ ആദ്യ ജുമുഅ നിർവഹിക്കാനായതിന്റെ സന്തോഷത്തിലായിരുന്നു വിശ്വാസികളെല്ലാം.
ബാങ്ക് വിളിക്കുന്നതിന് ഏറെ മുമ്പു തന്നെ വിശ്വാസികൾ പള്ളികളിലെത്തി ആരാധന നിർവഹിക്കുകയും ഖുർആൻ പാരായണത്തിൽ ഏർപ്പെടുകയും ചെയ്തു. റമദാന്റെ ചൈതന്യം എല്ലാ വിശ്വാസികളും ഉൾക്കൊള്ളണമെന്നും വിശുദ്ധ ഖുർആൻ അനുസരിച്ച് ജീവിതത്തെ ചിട്ടപ്പെടുത്തണമെന്നും ഖത്തീബുമാർ പ്രസംഗങ്ങളിൽ ഉദ്ബോധിപ്പിച്ചു. കോവിഡിനു മുമ്പുള്ള അവസ്ഥയിലേക്ക് എത്തിയതിലെ സന്തോഷം പങ്കുവെച്ചാണ് വിശ്വാസികൾ പള്ളികളിൽനിന്ന് പിരിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

