മതേതര ഇന്ത്യക്കായി ജനാധിപത്യ വിശ്വാസികൾ ഒന്നിക്കണം -സത്താർ പന്തല്ലൂർ
text_fieldsഎസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ സ്വാതന്ത്ര്യ ചത്വരത്തിൽനിന്ന്
മനാമ: ജനാധിപത്യ രാജ്യത്ത് വോട്ടവകാശങ്ങൾ നിഷേധിച്ച് ന്യൂനപക്ഷങ്ങളെയും പിന്നാക്ക വിഭാഗങ്ങളയും അരികുവത്കരിക്കാൻ ശ്രമിക്കുന്ന ഫാഷിസ്റ്റ് ഗൂഢനീക്കങ്ങളെ ചെറുത്തു തോൽപ്പിക്കാൻ മതേതര ശക്തികൾ ഭിന്നതകൾ മറന്ന് ഒന്നിക്കണമെന്നും രാഷ്ട്ര ശിൽപികൾ സ്വപ്നം കണ്ട ഇന്ത്യക്കായി കൈകോർക്കണമെന്നും സുപ്രഭാതം ദിനപത്രം റെസിഡന്റ് എഡിറ്റർ സത്താർ പന്തല്ലൂർ. മതേതരത്വം; ഇന്ത്യയുടെ മതം എന്ന പ്രമേയത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിൽ എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ സംഘടിപ്പിച്ച സ്വാതന്ത്ര്യ ചത്വരം പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സമസ്ത ബഹ്റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. വിവിധ സാംസ്കാരിക സന്നദ്ധ സംഘടനകളെ പ്രതിനിധാനം ചെയ്ത് ബിനു കുന്നന്താനം, ബഷീർ അമ്പലായി, എബ്രഹാം ജോൺ, ബിനു മണ്ണിൽ, ഷിബിൻ, റഫീഖ് അബ്ദുല്ല, കെ.ടി സലീം, ചെമ്പൻ ജലാൽ, സൈദ് ഹനീഫ്, അൻവർ, റഷീദ് മാഹി, ഫാസിൽ വട്ടോളി, കെ.എം.എസ് മൗലവി, ബശീർ ദാരിമി, അശ്റഫ് അൻവരി ചേലക്കര തുടങ്ങിയവർ സംസാരിച്ചു. പ്രതിജ്ഞക്ക് സജീർ പന്തക്കലും ദേശീയോദ്ഗ്രഥന ഗാനാലാപനത്തിന് സാജിദ് ഫൈസി, ഫാസിൽ വാഫി, ജസീർ വാരം എന്നിവർ നേതൃത്വം നൽകി. അബ്ദുൽ മജീദ് ചോലക്കോട് അധ്യക്ഷതവഹിച്ചു.
സമസ്ത ബഹ്റൈൻ കേന്ദ്ര - ഏരിയ ഭാരവാഹികൾ, പ്രവർത്തകർ, റൈഞ്ച് ജംഇയ്യതുൽ മുഅല്ലിമീൻ, എസ്.കെ.എസ്.എസ്.എഫ് വിഖായ, എസ്.കെ.എസ്.ബി.വി തുടങ്ങി വിവിധ കീഴ്ഘടകങ്ങളുടെ നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. നിഷാൻ ബാഖവി സ്വാഗതം പറഞ്ഞു. ജന. സെക്രട്ടറി നവാസ് കുണ്ടറയും സെക്രട്ടറിമാരായ അഹമദ് മുനീർ, റാഷിദ് കക്കട്ടിൽ, ഷാജഹാൻ കടലായി എന്നിവർ നേതൃത്വവും നൽകി. ഓർഗനൈസിങ് സെക്രട്ടറി പി.ബി. മുഹമ്മദ് ഫറോക്ക് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

