Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right​പെരുന്നാൾ...

​പെരുന്നാൾ സന്തോഷത്തിൽ വിശ്വാസി സമൂഹം

text_fields
bookmark_border
​പെരുന്നാൾ സന്തോഷത്തിൽ വിശ്വാസി സമൂഹം
cancel
camera_alt

പ്രാര്‍ഥനകളുടെയും സഹനത്തിന്റെയും രാപ്പകലുകള്‍ക്ക് ശേഷം വരുന്ന ഈദുല്‍ ഫിത്വര്‍ ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് ബഹ്റൈനിലെ ഈ കുടുംബം.

ഫോട്ടോ : ശിഹാബ് പ്ലസ്

Listen to this Article

മനാമ: 30 ദിവസത്തെ വ്രതാനുഷ്​ഠാന പരിസമാപ്​തിക്ക്​ ശേഷം കടന്നു വരുന്ന പെരുന്നാൾ വിശ്വാസികളുടെ മനസ്സിലും സാമൂഹികാന്തരീക്ഷത്തിലും പെരുത്ത്​ സന്തോഷം നിറക്കുന്നു.​ നോമ്പിലൂടെയും പ്രാർഥനകളിലൂടെയും ആത്​മ സംസ്​കരണത്തിന്‍റെ വിവിധ കൈവഴികൾ തേടിയ യാത്രയിൽ അവർക്ക്​ കരുത്തായത്​ ഖുർആൻ പാരായണം ചെയ്​തുള്ള രാത്രി നമസ്​കാരവും അവസാന 10 ദിവസം ആരാധനാലയങ്ങളിൽ അധിക സമയവും ചെലവഴിച്ചു കൊണ്ടുള്ള 'ഇഅ്​തികാഫു'മൊക്കെയായിരുന്നു.

പാപങ്ങൾ പൊറുക്കപ്പെടുന്നതിനും നിർമല മനസ്സോടെ ദൈവത്തെ സമീപിക്കാനുമുള്ള കരുത്താണ്​ നോമ്പ്​ പകർന്ന്​ നൽകിയത്​. നോമ്പിൽ വന്നു പോയ വീഴ്ചകൾക്ക്​ പകരമായി പാവപ്പെട്ടവർക്ക്​ മുഖ്യ ആഹാര പദാർഥം നൽകി ഈദ്​ ദിനത്തിലെ പട്ടിണി ഒഴിവാക്കാനുള്ള 'ഇഫ്​താർ സകാത്​' കൂടി നൽകിയാണ്​ വിശ്വാസികൾ ആരാധനാലയങ്ങളിലേക്കും ഈദ്​ ഗാഹുകളിലേക്കും നമസ്​കാരത്തിനായി പുറപ്പെടുന്നത്​. അല്ലാഹു അക്​ബർ.. അല്ലാഹു അക്​ബർ... ​ എന്ന്​ തുടങ്ങുന്ന വചനങ്ങൾ നമസ്​കാരത്തിന്​ മുമ്പായി സംഘം ചേർന്ന്​ ഉച്ചത്തിൽ ചൊല്ലി ദൈവത്തെ വാഴ്​ത്തുകയും പ്രാർഥിക്കുകയും ചെയ്യുന്നു. വിവിധ പള്ളികളിൽ പെരുന്നാൾ നമസ്​കാരം നടക്കുന്നതോടൊപ്പം കുടുംബങ്ങൾക്കും നാട്ടുകാർക്കും ഒന്നിച്ച്​ സന്തോഷം പങ്കുവെക്കാനുള്ള വേദികളാവുകയാണ്​ ഈദ്​ ഗാഹുകൾ.

പൊതുവായ ഈദ്​ ഗാഹുകൾ അനുവദിച്ചത്​ പോലെ വിവിധ സ്​കൂളുകളും ​ക്ലബുകളും കേന്ദ്രീകരിച്ച്​ പ്രവാസി സമൂഹത്തിന്​ ​പ്രത്യേക ഈദ്​ ഗാഹുകൾക്കും അംഗീകാരം നൽകിയിട്ടുണ്ട്​.

മുഹറഖ്​ മഖ്​ബറക്ക്​ സമീപമുള്ള ഗ്രൗണ്ട്​, കിങ്​ ഹമദ്​ റോയൽ മെഡിക്കൽ കോളജിന്​ സമീപമുള്ള കാർപാർക്ക്​ ഗ്രൗണ്ട്​, അറാദ്​ ഫോർട്ടിന്​ സമീപമുള്ള ഗ്രൗണ്ട്, റിഫ ഫോർട്ടിന്​ സമീപമുള്ള ​ഗ്രൗണ്ട്​, ഹമദ്​ ടൗൺ 17 ാം റൗണ്ട്​ എബൗട്ടിന്​ സമീപമുള്ള ഗ്രൗണ്ട്​, ബുദയ്യ വാക്​വേക്ക്​ സമീപമുള്ള ഗ്രൗണ്ട്​, സൽമാൻ സിറ്റി ഗ്രൗണ്ട്​ എന്നിവിടങ്ങളിൽ പൊതുവായി ഈദ്​ ഗാഹുകൾ സുന്നീ ഔഖാഫിന്​ കീഴിൽ സംഘടിപ്പിച്ചിട്ടുണ്ട്​.

പ്രവാസി സമൂഹത്തിനായി ഹൂറ ഉമ്മു​ ഐമൻ സ്​കൂൾ, ഗുദൈബിയ അബ്​ദുറഹ്​മാൻ അദ്ദാഖിൽ സ്​കൂൾ, ഈസ്​റ്റ്​ റിഫ ബോയ്​സ്​ സ്​കൂൾ, ഉമ്മുൽ ഹസം ക്ലബ്​, മാലികിയ്യ സ്​കൂൾ ഫോർ ബോയ്​സ്​, ഇന്ത്യൻ സ്​കൂൾ ഈസ ടൗൺ, ഹമദ്​ ടൗൺ യൂത്ത്​ സെന്‍റർ, സിത്ര ഹാലത്​ ഉമ്മുൽ ബൈദ്​ പള്ളിക്ക്​ എതിർവശമുള്ള ഗ്രൗണ്ട്​ എന്നിവിടങ്ങളിലാണ്​ ഒരുക്കിയിട്ടുള്ളത്​.

റമദാനിൽ വിവിധ സംഘടനകളുടെയും കൂട്ടായ്​മകളുടെയും ഇഫ്​താറുകൾ സ്​നേഹവും ഒത്തൊരുമയും പ്രസരിപ്പിക്കുന്ന വേദിയായി മാറിയെങ്കിൽ പെരുന്നാൾ ദിനങ്ങളിൽ വിവിധ സംഘടനകളുടെ ​കീഴിൽ കലാസ്വാദന സദസ്സുകളും സംഘടിപ്പിക്കുന്നുണ്ട്​. കേരളത്തിലെ അറിയപ്പെടുന്ന കലാകാരന്മാരുടെ സംഗമ ദിനങ്ങളായി മാറും ഈദ്​ ദിനങ്ങൾ.

വിഷു, ഈസ്റ്റർ ആഘോഷങ്ങളും ഈദ്​ അവധി ദിനങ്ങളിൽ സംഘടിപ്പിക്കുന്നുണ്ട്​. രണ്ട്​ വാരാന്ത്യ അവധി ദിനങ്ങൾക്കിടയിലെ ഏക പ്രവൃത്തി ദിനമായ ​മെയ്​ അഞ്ച്​ വ്യാഴം അവധി തരപ്പെടുത്തി കുറഞ്ഞ ദിവസത്തേക്ക്​ നാട്ടിലെത്തി കുടുംബമൊന്നിച്ച്​ പെരുന്നാൾ ആഘോഷിക്കാൻ പോയ നിരവധി പ്രവാസികളുമുണ്ട്​. പാരസ്​പര്യത്തിന്‍റെ നറുമണം അന്യം നിന്ന്​ പോവുന്ന കാലഘട്ടത്തിലും സ്നേഹത്തിന്‍റെ പൂമണം പരത്താനുള്ള പ്രവാസി കൂട്ടായ്​മകളുടെ ശ്രമങ്ങൾ എന്തുകൊണ്ടും അനുകരണീയമാണ്​. സാഹോദര്യത്തിന്‍റെ പട്ടുറുമാലുകൾ അന്തരീക്ഷത്തിലുയർത്തി കാലുഷ്യത്തെ അകറ്റാൻ സാധിക്കുന്ന ദിനങ്ങളായിട്ടാണ്​ ആഘോഷ അവസരങ്ങളെ പ്രവാസികൾ കൊണ്ടാടുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:eid
News Summary - Believers community in Eid Happiness
Next Story