Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right​െഎമാ​ക് ബ​ഹ്‌​റൈ​ൻ...

​െഎമാ​ക് ബ​ഹ്‌​റൈ​ൻ മീ​ഡി​യ സി​റ്റി​യി​ൽ ന​വ​രാ​ത്രി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം

text_fields
bookmark_border
​െഎമാ​ക് ബ​ഹ്‌​റൈ​ൻ മീ​ഡി​യ സി​റ്റി​യി​ൽ ന​വ​രാ​ത്രി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം
cancel
camera_alt

ഐ​മാ​ക് ബ​ഹ്‌​റൈ​ൻ മീ​ഡി​യ​സി​റ്റി​യി​ൽ ന​വ​രാ​ത്രി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം​കു​റി​ച്ച​പ്പോ​ൾ

മനാമ: ബഹ്‌റൈൻ മിഡിയസിറ്റിയിൽ ഒമ്പത് ദിവസം നീണ്ടുനിൽക്കുന്ന നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം. ഐ.സി.ആർ.എഫ് അഡ്വൈസറും മനാമ കൃഷ്​ണ ടെമ്പ്​ൾ വൈസ് ചെയർമാനുമായ ഭഗവൻ അസർപോട്ട ദീപം കൊളുത്തി ഉദ്‌ഘാടനം ചെയ്​തു. സോപാനം വാദ്യകലാസംഘം സ്ഥാപകനും ഗുരുവുമായ സന്തോഷ് കൈലാസ് വിശിഷ്​ടാതിഥിയായിരുന്നു. ഐമാക് ബി.എം.സി ചെയർമാനും മാനേജിങ് ഡയറക്​ടറുമായ ഫ്രാൻസിസ് കൈതാരത്ത്​, അഷ്‌ലി കുര്യൻ, വിനയചന്ദ്രൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

വ്യത്യസ്​തങ്ങളായ പരിപാടികളോടെയാണ് ഈ വർഷം ഓൺലൈനായി നവരാത്രി ആഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്.ആദ്യദിവസം സോപാനം വാദ്യകലാസംഘം ഗുരു സന്തോഷ് കൈലാസ് നയിച്ച സോപാനം സംഗീതാർച്ചനയോടെ നവരാത്രി ആഘോഷങ്ങൾക്ക് തിരിതെളിഞ്ഞു. തുടർന്ന് നൃത്താധ്യാപിക കലാമണ്ഡലം ഗിരിജ ചിട്ടപ്പെടുത്തിയ നാട്യാഞ്ജലിയും അരങ്ങേറി. വരുംദിവസങ്ങളിൽ ബഹ്‌റൈനിലെ പ്രശസ്​തരായ നൃത്ത, സംഗീത അധ്യാപകരുടെ നവരാത്രിയുമായി ബന്ധപ്പെട്ട വിവിധ സാംസ്​കാരിക പരിപാടികളും പരമ്പരാഗത നൃത്ത പരിപാടികളും ഉണ്ടായിരിക്കുമെന്ന്​ ഫ്രാൻസിസ് കൈത്താരത്ത് പറഞ്ഞു. നവരാത്രിയുടെ ഭാഗമായി ഡാൻഡിയ ഡാൻസ് മത്സരവും സംഘടിപ്പിക്കുന്നുണ്ട്.കൂടുതൽ വിവരങ്ങൾക്ക്​: 39370929, 3552 3151, 39168899 നമ്പറുകളിൽ ബന്ധപ്പെടാം​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Imac Bahrain Media City
Next Story