ലുലുവിൽ ഇറ്റാലിയൻ ഭക്ഷ്യമേളക്ക് തുടക്കം
text_fieldsലുലു ഹൈപ്പർമാർക്കറ്റിൽ ആരംഭിച്ച ഇറ്റാലിയൻ ഭക്ഷ്യമേള ബഹ്റൈനിലെ ഇറ്റാലിയൻ അംബാസഡർ പൗള അമദേയ് ഉദ്ഘാടനം ചെയ്യുന്നു
മനാമ: ഇറ്റാലിയൻ രുചിഭേദങ്ങളുടെ വിസ്മയമൊരുക്കി ലുലു ഹൈപ്പർമാർക്കറ്റിൽ 'ലെറ്റ്സ് ഇൗറ്റാലിയൻ' എന്ന പേരിൽ ഇറ്റാലിയൻ ഭക്ഷ്യമേള ആരംഭിച്ചു. ഒക്ടോബർ ഏഴുവരെ നീണ്ടുനിൽക്കുന്ന മേള ബഹ്റൈനിലെ ഇറ്റാലിയൻ അംബാസഡർ പൗള അമദേയ് ഉദ്ഘാടനം ചെയ്തു. ലുലു ഗ്രൂപ് ഡയറക്ടർ ജുസെർ രൂപവാലയും ചടങ്ങിൽ പെങ്കടുത്തു.
ഇറ്റാലിയൻ എംബസിയിലെ വ്യാപാര പ്രോത്സാഹന വിഭാഗവും ഇറ്റാലിയൻ ട്രേഡ് ഏജൻസിയും ചേർന്നാണ് ലുലുവുമായി സഹകരിച്ച് ഭക്ഷ്യമേള സംഘടിപ്പിക്കുന്നത്. ഒേട്ടറെ യഥാർഥ ഇറ്റാലിയൻ ഉൽപന്നങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. പച്ചക്കറികൾ, പാസ്ത, അരി, ചീസ്, മറ്റ് പാലുൽപന്നങ്ങൾ, ബിസ്ക്കറ്റുകൾ, കോഫി, ഒലിവ് എണ്ണ, പഴങ്ങൾ, ചോക്ലറ്റ്, സോസുകൾ, സുഗന്ധ വ്യഞ്ജനങ്ങൾ തുടങ്ങിയവയെല്ലാം മേളയിൽ ലഭ്യമാണ്.
ഉദ്ഘാടന ചടങ്ങിൽ പ്രശ്സത ഇറ്റാലിയൻ ഷെഫ് ലൂക്ക കൺസോളിയും മാതാവ് ഗിസെപ്പ ബൊംബാസിയും ഇറ്റാലിയൻ വിഭവങ്ങൾ തത്സമയം പാചകം ചെയ്തു.ലുലുവുമായി സഹകരിച്ച് ഇറ്റാലിയൻ രുചികൾ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് പൗള അമദേയ് പറഞ്ഞു. ഇറ്റാലിയൻ വിഭവങ്ങൾക്ക് കൂടുതൽ പ്രചാരം കിട്ടാൻ ഭക്ഷ്യമേള സഹായിക്കുമെന്ന് ജുസെർ രൂപവാല അഭിപ്രായപ്പെട്ടു.

