മേഡ് ഇൻ ബഹ്റൈൻ'പദ്ധതിക്ക് തുടക്കം
text_fieldsമനാമ: ബഹ്റൈനിലെ പാരമ്പര്യ കരവേലകൾ ലോകത്തിന് പരിചയപ്പെടുത്തുന്നതിെൻറ ഭാഗമായി 'മേഡ് ഇൻ ബഹ്റൈൻ'പദ്ധതിക്ക് തുടക്കമായി. ലോക ടൂറിസം ദിനാചരണത്തിെൻറ ഭാഗമായാണ് ഇൗ സംരംഭത്തിന് ബഹ്റൈൻ അതോറിറ്റി ഫോർ കൾചർ ആൻഡ്ആൻറിക്വിറ്റീസ് തുടക്കമിട്ടത്.
ബഹ്റൈൻ സമൂഹത്തിലെ പൈതൃകങ്ങളെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മേഡ് ഇൻ ബഹ്റൈൻ പദ്ധതി പ്രകാരമുള്ള ആദ്യ ഉൽപന്നങ്ങൾ ഉടൻ പുറത്തിറക്കുമെന്ന് അതോറിറ്റി പ്രഖ്യാപിച്ചു. ബഹ്റൈനിലെ പാരമ്പര്യ കരകൗശല ഉൽപന്നങ്ങൾ സ്വദേശത്തും വിദേശത്തും പ്രചരിപ്പിക്കും. ഇൗ പാരമ്പര്യ കരവിരുതുകൾ വരുംതലമുറകളിലും നിലനിൽക്കാനുള്ള ശ്രമത്തിെൻറ ഭാഗമായാണ് പുതിയ സംരംഭം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

