Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right‘ബഹ്​റൈൻ...

‘ബഹ്​റൈൻ വിളംബര’ത്തിന്​ വർണാഭമായ തുടക്കം 

text_fields
bookmark_border
‘ബഹ്​റൈൻ വിളംബര’ത്തിന്​ വർണാഭമായ തുടക്കം 
cancel
camera_alt?????? ???????? ????? ???????? ????? ??????? ??????? ???????
മനാമ: യു.എസിലെ ലോസ്​ ഏഞ്ചൽസിൽ നടന്ന വർണാഭമായ ചടങ്ങിൽ ‘കിങ്​ഡം ഒാഫ്​ ബഹ്​റൈൻ വിളംബരം^2017’ന്​ തുടക്കമായി.‘ദിസ്​ ഇൗസ്​ ബഹ്​റൈ​​​െൻറ’ നേതൃത്വത്തിലാണ്​ പരിപാടി നടന്നത്​. ‘കിങ്​ ഹമദ്​ ഗ്ലോബൽ സ​​െൻറർ ഫോർ ഇൻറർഫെയ്​ത്​ ഡയലോഗ്​ ആൻറ്​  പീസ്​ഫുൾ കോഎക്​സിസ്​റ്റൻസി’ന്​ തുടക്കം കുറിക്കാനുള്ള പദ്ധതിയും ഇതിൽ വിശദീകരിച്ചു. ​ഇതോടനുബന്ധിച്ച്​ നടന്ന പ്രദർശനം ചാരിറ്റികാര്യ യുവജനവിഭാഗത്തിലെ ഹമദ്​ രാജാവി​​​െൻറ പ്രതിനിധി ശൈഖ്​ നാസിർ ബിൻ ഹമദ്​ ആൽ ഖലീഫ ഉദ്​ഘാടനം ചെയ്​തു. വൈറ്റ്​ഹൗസ്​ പ്രതിനിധികൾ, യു.എൻ പ്രതിനിധികൾ, മത^സാമൂഹിക നേതാക്കൾ തുടങ്ങിയവർ സംബന്ധിച്ചു. ഉദ്​ഘാടന ചടങ്ങിന്​ മുമ്പായി ശൈഖ്​ നാസിർ ‘മ്യൂസിയം ഒാഫ്​ ടോളറൻസ്​’ സന്ദർശിക്കുകയും അമേരിക്കൻ വിദ്യാർഥികളുമായി ചർച്ച നടത്തുകയും ചെയ്​തു. ഉദ്​ഘാടന ചടങ്ങിൽ ശൈഖ്​ നാസിറിന്​ പുറമെ, റബ്ബി ജോണി മൂർ, കുവൈത്തിലെ ബഹ്​റൈൻ അംബാസഡർ ശൈഖ്​ ഖലീഫ ബിൻ ഹമദ്​ ആൽ ഖലീഫ, ബഹ്​റൈൻ ഫെഡറേഷൻ ഒാഫ്​ എക്​സ്​പാട്രിയേറ്റ്​ അസോസിയേഷൻസ്​ (ബി.എഫ്​.ഇ.എ) സെക്രട്ടറി ജനറൽ ബെറ്റ്​സി മത്തീസൺ എന്നിവരും സംസാരിച്ചു. പുതുതായി സ്​ഥാപിക്കുന്ന കിങ്​ ഹമദ്​ ഗ്ലോബൽ സ​​െൻറർ മതസഹവർത്തിത്വത്തി​​​െൻറയും സമാധാനത്തി​​​െൻറയും കേന്ദ്രമെന്ന ബഹ്​റൈ​​​െൻറ പദവിക്ക്​ കൂടുതൽ കരുത്ത്​ പകരുമെന്ന്​ അവർ പറഞ്ഞു. 
സംഘർഷങ്ങൾ ഒഴിവാക്കാനും സമാധാനം നിലനിർത്താനുമായി വിവിധ മത, സാംസ്​കാരിക വിഭാഗങ്ങൾ തമ്മിലുള്ള ചർച്ചകൾക്ക്​ പുതിയ കേന്ദ്രം നേതൃത്വം നൽകും. സംഘർഷമുണ്ടാക്കുന്നതിനായി മത തത്വങ്ങളെ ദുർവ്യാഖ്യാനം ചെയ്യുന്ന പ്രവണ​തയെ ചെറുക്കാനുള്ള ശ്രമങ്ങൾ നടത്തും.
ബഹ്​റൈനിലെ വിവിധ വിഭാഗങ്ങളുടെ സമാധാനപരമായ സഹവർത്തിത്വത്തി​​​െൻറ ചരിത്രപരമായ വികാസം വിഭാവനം ചെയ്യുന്ന പ്രദർശനം ഇവിടെയുണ്ടാകും. 
പോയ വർഷം    നവംബറി​ൽ റോമിലെ ‘സാപിയെൻസ യൂനിവേഴ്​സിറ്റി’യിൽ മതവിഭാഗങ്ങൾ തമ്മിലുള്ള ചർച്ചകൾക്കും സമാധാനപരമായ സഹവർത്തിത്വത്തിനുമായി കിങ്​ ഹമദ്​ ചെയർ ആരംഭിച്ച കാര്യവും അവർ പറഞ്ഞു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsthe beginningBahrain Announcement
News Summary - the beginning of Bahrain Announcement
Next Story