Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightറ​മ​ദാ​നി​ലെ...

റ​മ​ദാ​നി​ലെ ഭി​ക്ഷാ​ട​നം; വ്യാ​ജ​ന്മാ​രെ തി​രി​ച്ച​റി​യ​ണ​മെ​ന്നും ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും മു​ന്ന​റി​യി​പ്പ്

text_fields
bookmark_border
റ​മ​ദാ​നി​ലെ ഭി​ക്ഷാ​ട​നം; വ്യാ​ജ​ന്മാ​രെ തി​രി​ച്ച​റി​യ​ണ​മെ​ന്നും ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും മു​ന്ന​റി​യി​പ്പ്
cancel


മ​നാ​മ: റ​മ​ദാ​ൻ മാ​സ​ത്തി​ൽ വി​ശ്വാ​സി​ക​ൾ​ക്കി​ട​യി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന ദാ​ന​ധ​ർ​മ​ങ്ങ​ൾ ല​ക്ഷ്യം വെ​ച്ച് ഭി​ക്ഷാ​ട​ക​രു​ടെ സം​ഘ​ങ്ങ​ൾ സ​ജീ​വ​മാ​കു​ന്നു. സ​ഹ​താ​പം പി​ടി​ച്ചു​പ​റ്റാ​ൻ തെ​റ്റാ​യ വ​ഴി​ക​ളും വ്യാ​ജ പ​രി​ക്കു​ക​ളും ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ബ​ഹ്‌​റൈ​ൻ അ​ഭി​ഭാ​ഷ​ക​ൻ ജാ​സിം അ​ൽ ഈ​സ മു​ന്ന​റി​യി​പ്പ് ന​ൽ​കി. ബ​ഹ്‌​റൈ​നി​ൽ 2007-ലെ 5-ാം ​ന​മ്പ​ർ നി​യ​മ​പ്ര​കാ​രം ഭി​ക്ഷാ​ട​നം ക​ർ​ശ​ന​മാ​യി നി​രോ​ധി​ച്ചി​ട്ടു​ണ്ട്.

പൊ​തു​വ​ഴി​ക​ളി​ലോ സ്വ​കാ​ര്യ സ്ഥ​ല​ങ്ങ​ളി​ലോ പ​ണ​ത്തി​നാ​യി കൈ​നീ​ട്ടു​ന്ന​ത് മാ​ത്ര​മ​ല്ല നി​യ​മ​ത്തി​ന്റെ പ​രി​ധി​യി​ൽ വ​രു​ന്ന​ത്. പ​രി​ക്കോ വൈ​ക​ല്യ​മോ ഉ​ണ്ടെ​ന്ന് ന​ടി​ച്ച് സ​ഹ​താ​പം നേ​ടു​ക, കു​ട്ടി​ക​ളെ ഭി​ക്ഷാ​ട​ന​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ക, വി​ല​കു​റ​ഞ്ഞ സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കാ​നെ​ന്ന വ്യാ​ജേ​ന വ​ഴി​യാ​ത്ര​ക്കാ​രി​ൽ നി​ന്ന് പ​ണം വാ​ങ്ങു​ക എ​ന്നി​വ​യെ​ല്ലാം നി​യ​മ​ത്തി​ൽ പെ​ടു​ന്ന​വ​യാ​ണ്. ആ​ദ്യ​മാ​യി ഭി​ക്ഷാ​ട​ന​ത്തി​ന് പി​ടി​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് ശി​ക്ഷ​യേ​ക്കാ​ൾ ഉ​പ​രി​യാ​യി സാ​മൂ​ഹി​ക പു​ന​ര​ധി​വാ​സ​ത്തി​നാ​ണ് നി​യ​മം മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​ത്. പി​ടി​ക്ക​പ്പെ​ടു​ന്ന​വ​രെ സ​ർ​ക്കാ​ർ കെ​യ​ർ ഹോ​മു​ക​ളി​ലേ​ക്ക് മാ​റ്റും.

അ​വി​ടെ അ​വ​രു​ടെ സാ​മ്പ​ത്തി​ക​വും മാ​ന​സി​ക​വു​മാ​യ അ​വ​സ്ഥ പ​രി​ശോ​ധി​ക്കും. അ​ർ​ഹ​ത​യു​ള്ള​വ​ർ​ക്ക് ജോ​ലി​യും പ്ര​തി​മാ​സ അ​ല​വ​ൻ​സും ന​ൽ​കാ​ൻ തൊ​ഴി​ൽ മ​ന്ത്രാ​ല​യ​വു​മാ​യി ചേ​ർ​ന്ന് ന​ട​പ​ടി സ്വീ​ക​രി​ക്കും. എ​ന്നാ​ൽ, ജോ​ലി ചെ​യ്യാ​ൻ ആ​രോ​ഗ്യ​മു​ണ്ടാ​യി​ട്ടും വീ​ണ്ടും ഭി​ക്ഷാ​ട​നം ന​ട​ത്തി​യാ​ൽ ഒ​രു വ​ർ​ഷം വ​രെ ത​ട​വും 100 ദീ​നാ​ർ വ​രെ പി​ഴ​യും ല​ഭി​ക്കാം.

ആ​രോ​ഗ്യ​മി​ല്ലാ​ത്ത​വ​ർ​ക്ക് 6 മാ​സം വ​രെ ത​ട​വും 50 ദീ​നാ​ർ വ​രെ പി​ഴ​യു​മാ​ണ് ശി​ക്ഷ. ഭി​ക്ഷാ​ട​ന​ത്തി​ന് പി​ടി​ക്ക​പ്പെ​ടു​ന്ന വി​ദേ​ശി​ക​ളെ ശി​ക്ഷാ കാ​ലാ​വ​ധി​ക്കു​ശേ​ഷം നാ​ടു​ക​ട​ത്താ​ൻ കോ​ട​തി ഉ​ത്ത​ര​വി​ടും. കു​ട്ടി​ക​ളെ ഭി​ക്ഷാ​ട​ന​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്ക് കു​റ​ഞ്ഞ​ത് 3 മാ​സം ത​ട​വ് ല​ഭി​ക്കും.

ഇ​ത് മാ​താ​പി​താ​ക്ക​ളോ ര​ക്ഷി​താ​ക്ക​ളോ ആ​ണെ​ങ്കി​ൽ ത​ട​വ് ശി​ക്ഷ 6 മാ​സം മു​ത​ൽ 3 വ​ർ​ഷം വ​രെ​യാ​യി വ​ർ​ധി​ക്കും. അ​ർ​ഹ​രാ​യ​വ​രി​ലേ​ക്ക് സ​ഹാ​യ​മെ​ത്തി​ക്കാ​ൻ സ​ർ​ക്കാ​റി​ന്റെ​യും അം​ഗീ​കൃ​ത ചാ​രി​റ്റി സം​ഘ​ട​ന​ക​ളു​ടെ​യും സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന് അ​ദ്ദേ​ഹം പൊ​തു​ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahraingulfnewsmalayalam
News Summary - Begging during Ramadan; Warning to identify fakes and be vigilant
Next Story