ബെദിര -ചാല മുഹ്യിദ്ദീൻ ജുമാ മസ്ജിദ്: ഭാരവാഹികളെ തെരഞ്ഞെടുത്തു
text_fieldsസി.എം. അബൂബക്കർ, അബൂബക്കർ ബെദിര, ഷൗകത്ത് ചാല
മനാമ: മനാമ ചാല ഹൗസിൽ നടന്ന ബഹ്റൈൻ ജമാഅത്ത് കമ്മിറ്റി ജനറൽ ബോഡി യോഗത്തിൽ ബെദിര -ചാല മുഹ്യദ്ദീൻ ജുമാ മസ്ജിദ് ബഹ്റൈൻ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞടുത്തു. സൈനുദ്ദീൻ പ്രാർഥന നടത്തി. അബൂബക്കർ ചാലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സുലൈമാൻ ചാല ഉദ്ഘാടനം ചെയ്തു. ഉഡുപ്പി അബൂബക്കർ, ശരീഫ് ഹാരിസ് എന്നിവരുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. സി.എം. അബൂബക്കറിനെ പ്രസിഡന്റായും അബൂബക്കർ ബെദിരയെ ജനറൽ സെക്രട്ടറിയായും ഷൗകത്ത് ചാലയെ ട്രഷററായും തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ: വൈസ് പ്രസിഡന്റുമാർ-ഉനൈസ് ചാല, മുനീർ ബെദിര,അബ്ദു റഹ്മാൻ ചാല. ജോയന്റ് സെക്രട്ടറി:റഷീദ് മുഹറഖ്, ഇബ്രാഹിം ചാല, സൈനുദ്ദീൻ പുതിയടുക്കം. യോഗത്തിൽ ജനറൽ സെക്രട്ടറി അബൂബക്കർ ബെദിര വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ഇബ്രാഹിം ചാല, ഉനൈസ് ചാല, റഷീദ് മുഹറഖ്,സൈനുദ്ദീൻ പുതിയടുക്കം എന്നിവർ സംസാരിച്ചു.

