ബി.എം.സിയുടെ സാമൂഹിക ക്ഷേമ പദ്ധതിയിൽ അംഗങ്ങളാകാം
text_fieldsമനാമ: പ്രവാസികളുടെ മാനസികവും ശാരീരികവും സാമ്പത്തികവുമായ പ്രശ്നങ്ങൾക്ക് പരിഹാരം എന്ന നിലയിൽ ബഹ്റൈൻ മീഡിയ സിറ്റി, ദിസ് ഈസ് ബഹ്റൈൻ, ഗ്ലോബൽ ഡിപ്ലോമസി എന്നിവരുമായി സഹകരിച്ചുകൊണ്ട് അവതരിപ്പിച്ചിരിക്കുന്ന സാമൂഹിക ക്ഷേമ സുരക്ഷ പദ്ധതിയിൽ ഇപ്പോൾ അംഗങ്ങളാകാം. 18 വയസ്സിനും 64 വയസ്സിനും ഇടയിൽ പ്രായമുള്ള ജി.സി.സി താമസമാക്കിയ പൗരന്മാർക്കും പ്രവാസികൾക്കുമാണ് അംഗങ്ങളാകാവുന്നത്. പദ്ധതിയിൽ അംഗങ്ങളാകുന്നവർക്ക് ഒരു വർഷത്തേക്കുള്ള മൾട്ടി ബിസിനസ് ഡിസ്കൗണ്ട് കാർഡും 10,000 ദീനാറിന്റെ ലൈഫ് കവർ പ്ലാനും സൗജന്യമായി ലഭിക്കുമെന്ന് മീഡിയ സിറ്റിയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് അറിയിച്ചു. കൂടാതെ, ആയിരം ദീനാർ വരെയുള്ള ബോഡി റിപാട്രിയേഷൻ എക്സ്പെൻസുകളും ലഭിക്കും.
ബി.എം.സി ഫിറ്റ്നസ് ആൻഡ് വെൽനസ് പ്രോഗ്രാം എന്നറിയപ്പെടുന്ന പദ്ധതിയിൽ അംഗങ്ങളാകുന്നവർക്ക് ലഭിക്കുന്ന ഡിജിറ്റൽ മൾട്ടി ബിസിനസ് ഡിസ്കൗണ്ട് കാർഡ് ഉപയോഗിച്ച് ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ്, സിനിമാസ്, ഹോട്ടൽ തുടങ്ങിയ വിവിധ സ്ഥാപനങ്ങളിൽനിന്ന് നിരവധി ആനുകൂല്യങ്ങൾ ലഭ്യമാകും.
ചുരുങ്ങിയ സമയംകൊണ്ട് ആയിരത്തോളം പേർ അംഗങ്ങളായി കഴിഞ്ഞ ഈ പദ്ധതിയിൽ ഒറ്റയ്ക്കായും ഗ്രൂപ്പുകളായും പങ്കുചേരാം. കമ്പനികൾക്ക് അവരുടെ തൊഴിലാളികളെ അംഗങ്ങളാക്കാം. കൂടുതൽ വിവരങ്ങൾക്ക് 33862400 എന്ന നമ്പറിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

