ബീറ്റ്സ് ഓഫ് ബഹ്റൈൻ മുച്ചക്ര വാഹനം കൈമാറി
text_fieldsമനാമ: പ്രമേഹം ബാധിച്ച് കാൽ മുറിക്കപ്പെട്ട മാവേലിക്കര സ്വദേശി പ്രസാദിന് ഉപജീവനോപാധിയായി ബീറ്റ്സ് ഓഫ് ബഹ്റൈൻ മുച്ചക്ര വാഹനം നൽകി. മാവേലിക്കര എം.എൽ.എ കെ.എസ്. അരുൺകുമാറാണ് വാഹനം കൈമാറിയത്.
ചെങ്ങന്നൂർ മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിൻ വർഗീസ്, തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് മോഹൻ കുമാർ, വാർഡ് മെംബർ ഗീത മുരളി എന്നിവർ സന്നിഹിതരായിരുന്നു. ക്രിസ്മസ് കരോൾ റൗണ്ട്സിൽനിന്ന് സമാഹരിച്ച തുകയിൽനിന്നാണ് വാഹനം നൽകാൻ വിനിയോഗിച്ചതെന്ന് കൺവീനർമാരായ റിജോ ചാക്കോ, അജീഷ് സൈമൺ, ബോണി വർഗീസ് എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

