‘ബീറ്റ് ദി ഹീറ്റ്’ കാമ്പയിൻ
text_fieldsകോഴിക്കോട് ജില്ല പ്രവാസി ഫോറം ‘ബീറ്റ് ദി ഹീറ്റ്’ കാമ്പയിനിൽനിന്ന്
മനാമ: ബഹ്റൈനിലെ ജീവകാരുണ്യപ്രവർത്തനമേഖലയിൽ സജീവസാന്നിധ്യമായ കോഴിക്കോട് ജില്ല പ്രവാസി ഫോറത്തിന്റെ അഭിമുഖ്യത്തിൽ ഉഷ്ണകാലത്ത് ജോലി ചെയ്യുന്ന ബഹ്റൈനിലെ സാധാരണക്കാരായ പ്രവാസി തൊഴിലാളികൾക്ക് വെള്ളവും പഴവർഗങ്ങളും നൽകി കെ.പി.എഫ് ചാരിറ്റി വിങ് ‘ബീറ്റ് ദി ഹീറ്റ്’ കാമ്പയിന് തുടക്കം കുറിച്ചു.
ട്യൂബ്ലിയിലെ കൺസ്ട്രക്ഷൻ തൊഴിലാളികൾക്ക് കിറ്റുകൾ നൽകിയാണ് പരിപാടി ആരംഭിച്ചത്. അരുൺ പ്രകാശ് (ജനറൽ സെക്രട്ടറി), കെ.ടി. സലീം (രക്ഷാധികാരി), സുജിത് സോമൻ (ട്രഷറർ), ഷാജി പുതുക്കുടി (വൈസ് പ്രസിഡന്റ്), സജിത്ത് വെള്ളികുളങ്ങര (ചാരിറ്റി വിങ് കൺവീനർ), വിനീഷ് വിജയൻ, ബിദുലേഷ് പറമ്പത്ത് (ചാരിറ്റി വിങ് ജോയിൻ കൺവീനർ), സുജീഷ് മാടായി (അസിസ്റ്റന്റ് ട്രഷറർ), ഹരീഷ് പി.കെ (ഓഡിറ്റർ), സജ്ന ഷനൂബ് (ലേഡീസ് വിംഗ് കൺവീനർ), പ്രമോദ് (ഐ.ടി വിങ് കൺവീനർ) എന്നിവർ പങ്കെടുത്തു. ഈ സീസണിലെ ഉഷ്ണകാലാവസാനം വരെ വിവിധ തൊഴിലിടങ്ങളിൽ കാമ്പയിൻ തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് കെ.പി.എഫ് ചാരിറ്റി വിങ്ങുമായി ബന്ധപ്പെടാം. ഫോൺ: 36270501,39164624,33156933.

