സുകൃതങ്ങൾ കൊണ്ട് ധന്യരാവുക -ഖലീൽ തങ്ങൾ
text_fieldsമഅദിൻ ബഹ്റൈൻ കമ്മിറ്റി മനാമ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ആത്മീയ സംഗമത്തിൽ സയ്യിദ് ഇബ്രാഹിം ഖലീൽ
അൽ ബുഖാരി മുഖ്യപ്രഭാഷണം നടത്തുന്നു
മനാമ: റമദാനിൽ സുകൃതങ്ങൾ കൊണ്ട് ധന്യരാകാനും തഖ്വയിൽ അധിഷ്ഠിതമായി ജീവിതം ചിട്ടപ്പെടുത്താനും വിശ്വാസികൾ മുന്നോട്ടുവരണമെന്ന് കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറിയും മഅദിൻ അക്കാദമി ചെയർമാനുമായ സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി പറഞ്ഞു. മഅദിൻ ബഹ്റൈൻ കമ്മിറ്റി മനാമ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ആത്മീയ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അബൂബക്കർ ലത്തീഫിയുടെ അധ്യക്ഷതയിൽ കെ.സി സൈനുദ്ധീൻ സഖാഫി ഉദ്ഘാടനം ചെയ്തു. എം.സി അബ്ദുൽ കരീം, ഗഫൂർ കൈപ്പമംഗലം തുടങ്ങിയവർ ആശംസകൾ നേർന്നു. വി.എം. ബഷീർ ഹാജി സ്വാഗതം പറഞ്ഞു.

