Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅറിഞ്ഞിരിക്കാം...

അറിഞ്ഞിരിക്കാം ബഹ്റൈനിലെ തൊഴിൽ നിയമങ്ങൾ

text_fields
bookmark_border
അറിഞ്ഞിരിക്കാം ബഹ്റൈനിലെ തൊഴിൽ നിയമങ്ങൾ
cancel

ബഹ്റൈനിലെ തൊഴിൽ നിയമങ്ങൾ എന്തൊക്കെയാണെന്നത് ഓരോ വിദേശ തൊഴിലാളിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് അറിയാത്തതുകൊണ്ടാണ് പല വഞ്ചനകളിലും പ്രയാസങ്ങളിലും പ്രവാസി തൊഴിലാളികൾ അകപ്പെടുന്നത്. അടിസ്​ഥാനപരമായി തൊഴിലാളികൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച പംക്തിയാണിത്. പ്രവാസികളുടെ സംശയങ്ങൾക്കുള്ള മറുപടിയും പംക്തിയിലൂടെ ലഭ്യമാകും. bahrain@gulfmadhyamam.net എന്ന വിലാസത്തിലോ 39203865 വാട്​സാപ്​ നമ്പറിലോ സംശയങ്ങൾ അയക്കാം. ഇ​വി​ടെ ന​ൽ​കു​ന്ന വി​വ​ര​ങ്ങ​ൾ നി​യ​മോ​പ​ദേ​ശ​മാ​യി ക​ണ​ക്കാ​ക്ക​രു​ത്. വ്യ​ക്​​ത​മാ​യ നി​യ​മോ​പ​ദേ​ശം ല​ഭി​ക്കാ​ൻ ഒ​രു ബ​ഹ്​​റൈ​നി അ​ഭി​ഭാ​ഷ​ക​നെ സ​മീ​പി​ക്ക​ണം.

തൊ​ഴി​ലാ​ളി​ക​ളു​ടെ ക​ട​മ​ക​ൾ

  • 1. തൊ​ഴി​ലാ​ളി​യു​ടെ പൂ​ർ​ണ​വി​വ​ര​ങ്ങ​ൾ തൊ​ഴി​ലു​ട​മ​ക്ക് ന​ൽ​ക​ണം. അ​താ​യ​ത് താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്തെ വി​ലാ​സം, വി​വാ​ഹി​ത​നാ​ണോ അ​ല്ല​യോ, തു​ട​ങ്ങി​യ എ​ല്ലാ വി​വ​ര​ങ്ങ​ളും ന​ൽ​ക​ണം. എ​ന്തെ​ങ്കി​ലും മാ​റ്റ​മു​ണ്ടെ​ങ്കി​ൽ അ​ത് തൊ​ഴി​ലു​ട​മ​യെ യ​ഥാ​സ​മ​യം അ​റി​യി​ക്ക​ണം.
  • 2. തൊ​ഴി​ലു​ട​മ​യു​ടെ ഇ​ട​പാ​ടു​കാ​രോ​ട് ന​ല്ല​നി​ല​യി​ൽ പെ​രു​മാ​റ​ണം
  • 3.തൊ​ഴി​ലി​ന്റെ മാ​ന്യ​ത കാ​ത്തു​സൂ​ക്ഷി​ക്ക​ണം. അ​തു​പോ​ലെ ജോ​ലി​ക്കി​ട​യി​ൽ മാ​ന്യ​മാ​യി പെ​രു​മാ​റു​ക​യും വേ​ണം.
  • 4.ജോ​ലി സ്ഥ​ല​ത്ത് തൊ​ഴി​ലു​ട​മ ന​ൽ​കു​ന്ന സു​ര​ക്ഷ, സം​ര​ക്ഷ​ണ നി​ർ​ദേ​ശ​ങ്ങ​ളും അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​ങ്ങ​ളും പാ​ലി​ക്ക​ണം.
  • 5. തൊ​ഴി​ലു​ട​മ​യു​ടെ തൊ​ഴി​ൽ സം​ബ​ന്ധ​മാ​യ എ​ല്ലാ വി​വ​ര​ങ്ങ​ളും വ​ള​രെ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്ക​ണം. തൊ​ഴി​ലു​ട​മ​യു​ടെ അ​നു​വാ​ദ​മി​ല്ലാ​തെ തൊ​ഴി​ൽ സം​ബ​ന്ധ​മാ​യ ര​ഹ​സ്യ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​പ​റ​യാ​ൻ പാ​ടി​ല്ല.
  • 6. തൊ​ഴി​ലാ​ളി​ക്ക് ജോ​ലി​യി​ൽ അ​ഭി​വൃ​ദ്ധി​യു​ണ്ടാ​കാ​നോ ജോ​ലി​യി​ലെ വൈ​ദ​ഗ്ധ്യം വ​ർ​ധി​പ്പി​ക്കാ​ൻ​വേ​ണ്ടി തൊ​ഴി​ലു​ട​മ മു​ന്നോ​ട്ടു​വെ​ക്കു​ന്ന എ​ല്ലാ നി​ബ​ന്ധ​ന​ക​ളും പാ​ലി​ക്ക​ണം.
  • 7. തൊ​ഴി​ൽ ക​രാ​ർ അ​വ​സാ​നി​പ്പി​ക്കു​മ്പോ​ൾ തൊ​ഴി​ലാ​ളി​യു​ടെ കൈ​വ​ശ​മു​ള്ള തൊ​ഴി​ലു​ട​മ​യു​ടെ എ​ല്ലാ സാ​ധ​ന​ങ്ങ​ളും രേ​ഖ​ക​ളും മ​റ്റും തി​രി​കെ ന​ൽ​ക​ണം.
  • 8. തൊ​ഴി​ൽ സം​ബ​ന്ധ​മാ​യ രേ​ഖ​ക​ൾ സ്വ​ന്ത​മാ​യി സൂ​ക്ഷി​ക്കാ​ൻ പാ​ടി​ല്ല.
  • 9. ശ​മ്പ​ള​ത്തി​നോ അ​ല്ലാ​തെ​യോ മ​റ്റൊ​രു തൊ​ഴി​ൽ ചെ​യ്യാ​ൻ പാ​ടി​ല്ല
  • 10. ബാ​ങ്കി​ൽ​നി​ന്ന​ല്ലാ​തെ തൊ​ഴി​ലു​ട​മ​യു​ടെ ഇ​ട​പാ​ടു​കാ​രി​ൽ​നി​ന്നോ മ​റ്റാ​രു​ടെ​യെ​ങ്കി​ലും കൈ​യി​ൽ​നി​ന്നോ പ​ണം ക​ടം വാ​ങ്ങാ​ൻ പാ​ടി​ല്ല.
  • 11. തൊ​ഴി​ലു​ട​മ​യു​ടെ സ​മ്മ​ത​മി​ല്ലാ​തെ ക​മീ​ഷ​ൻ, സ​മ്മാ​നം തു​ട​ങ്ങി​യ ഉ​പ​ഹാ​ര​ങ്ങ​ൾ സ്വീ​ക​രി​ക്ക​രു​ത്
  • 12. സം​ഭാ​വ​ന വാ​ങ്ങു​ക​യോ ഒ​പ്പ് ശേ​ഖ​രി​ക്കു​ക​യോ യോ​ഗം കൂ​ടു​ക​യോ ചെ​യ്യ​രു​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrainlabor lawsLabor laws in Bahrain
News Summary - Be aware of labor laws in Bahrain
Next Story