ബി.ഡി.കെയുടെ രക്തദാന സേവനം മഹത്തരം -പി.എം.എ. ഗഫൂർ
text_fieldsബി.ഡി.കെയുടെ രക്തദാനക്യാമ്പ്
മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) ബഹ്റൈൻ ചാപ്റ്റർ ഇന്ത്യൻ ക്ലബിൽ സംഘടിപ്പിച്ച നൂറാമത് രക്തദാന ക്യാമ്പ് സന്ദർശിച്ച പ്രശസ്ത മോട്ടിവേഷണൽ സ്പീക്കർ പി.എം.എ. ഗഫൂർ, ബി.ഡി.കെ രക്തദാനമേഖലയിൽ ചെയ്യുന്ന സേവനങ്ങൾ മഹത്തരമെന്ന് അഭിപ്രായപ്പെട്ടു.
ഒരു തുള്ളി രക്തം ആയിരങ്ങൾക്കുള്ള ജീവപ്രതീക്ഷയാകുന്ന സേവനത്തിന്റെ സൗന്ദര്യമാണെന്നും രക്തം കുടിക്കുന്നവരുടെ കാലത്ത് രക്തം നൽകുന്ന കാഴ്ച മനോഹരമാണെന്നും അദ്ദേഹം പറഞ്ഞു.
ബി.ഡി.കെ 2018 ൽ നടത്തിയ സ്നേഹസംഗമത്തിൽ പി.എം.എ. ഗഫൂർ മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു. ഇത്തവണ ബഹ്റൈൻ കേരളീയ സമാജത്തിന്റെ പുസ്തകോത്സവത്തിൽ പങ്കെടുക്കാൻ ബഹ്റൈനിൽ എത്തിയപ്പോഴായിരുന്നു ബി.ഡി.കെ രക്തദാന ക്യാമ്പ് സന്ദർശിച്ചത്. പി.എം.എ ഗഫൂറിനും ബഹ്റൈൻ കേരളീയ സമാജത്തിനും ബി.ഡി.കെ ബഹ്റൈൻ ഭാരവാഹികൾ നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

