ബി.ഡി.കെ നൂറാമത് രക്തദാന ക്യാമ്പ്
text_fieldsബി.ഡി.കെ സംഘടിപ്പിച്ച നൂറാമത് രക്തദാന ക്യാമ്പിൽനിന്ന്
മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) ബഹ്റൈൻ ചാപ്റ്ററിന്റെ നൂറാമത് രക്തദാന ക്യാമ്പ് ഇന്ത്യൻ ക്ലബിൽ സംഘടിപ്പിച്ചു. കിങ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്ക് അധികൃതർ ഇന്ത്യൻ ക്ലബ് ഹാളിൽ രക്തം സ്വീകരിക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കി.
നൂറിലധികം പേർ ക്യാമ്പിൽ രക്തം നൽകി. ബഹ്റൈൻ നാഷനൽ ഡേയോട് അനുബന്ധിച്ച് പ്രത്യേക കേക്ക് കട്ടിങ് സെറിമണിയും ക്യാമ്പിൽ നടന്നു. ഇന്ത്യൻ ക്ലബും പ്രവാസി ഗൈഡൻസ് ഫോറവും ബി.ഡി.കെയോടൊപ്പം ക്യാമ്പിൽ ബ്ലഡ് ഡൊണേഷനിൽ പങ്കാളികളായി. ബി.ഡി.കെ ബഹ്റൈൻ ചാപ്റ്ററിനൊപ്പം നേരത്തേ രക്തദാന ക്യാമ്പുകളിൽ പങ്കാളികളായ സംഘടനാ പ്രതിനിധികളും ക്യാമ്പ് സന്ദർശിച്ചു. ബഹ്റൈൻ പാർലമെന്റ് അംഗം മുഹമ്മദ് ഹുസൈൻ അൽ ജനാഹി ഉദ്ഘാടനം ചെയ്ത ക്യാമ്പിൽ ബഹ്റൈൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, ഇന്ത്യൻ ക്ലബ് പ്രസിഡന്റ് ജോസഫ് ജോയ്, ജനറൽ സെക്രട്ടറി അനിൽകുമാർ, പി.ജി.എഫ് പ്രസിഡന്റ് ബിനു ബിജു, ജനറൽ സെക്രട്ടറി ബിജു കെ.പി, ബി.ഡി.കെ ബഹ്റൈൻ രക്ഷാധികാരി ഡോ. പി.വി. ചെറിയാൻ എന്നിവർ സംസാരിച്ചു. ചെയർമാൻ കെ.ടി. സലീമിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിന് പ്രസിഡന്റ് റോജി ജോൺ സ്വാഗതവും ജനറൽ സെക്രട്ടറി ജിബിൻ ജോയ് നന്ദിയും പറഞ്ഞു.
സാമൂഹിക പ്രവർത്തകരായ സുബൈർ കണ്ണൂർ, എടത്തൊടി ഭാസ്കരൻ, സയ്ദ് ഹനീഫ്, ഇ.വി. രാജീവ്, നിസാർ കൊല്ലം, ജിബി ജോൺ, സുജിത്ത് പിള്ള, തോമസ് ഫിലിപ്പ്, ലത്തീഫ് കോളിക്കൽ, ജമാൽ കുറ്റിക്കാട്ടിൽ, സുധീർ തിരുനിലത്ത്, സുനിൽ മുസ്തഫ, ഗഫൂർ കൈപ്പമംഗലം, റഷീദ് ആത്തൂർ, വിനയചന്ദ്രൻ നായർ, ഫൈസൽ പാട്ടാണ്ടി, പ്രവീൺ എന്നിവർ സംബന്ധിച്ചു. ബി.ഡി.കെ ബഹ്റൈൻ എക്സിക്യൂട്ടിവ് അംഗങ്ങൾ നേതൃത്വം നൽകി. പങ്കെടുത്തവർക്ക് കിങ് ഹമദ് ഹോസ്പിറ്റലിന്റെയും, ബി.ഡി.കെയുടെയും സമ്മാന പാക്കറ്റുകളും കൈമാറിയതായും ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

