ഇന്ത്യൻ സ്കൂൾ പ്ലസ് ടു ടോപ്പർ വീണയെ ബി.ഡി.കെ അനുമോദിച്ചു
text_fieldsപ്ലസ് ടു പരീക്ഷയിൽ സി.ബി.എസ്.ഇ വിഭാഗത്തിൽ ഇന്ത്യൻ സ്കൂളിൽനിന്ന് ഏറ്റവും കൂടുതൽ മാർക്ക് നേടിയ വീണ വിജയകുമാറിനെ ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) ബഹ്റൈൻ ചാപ്റ്റർ അനുമോദിക്കുന്നു
മനാമ: പ്ലസ് ടു പരീക്ഷയിൽ സി.ബി.എസ്.ഇ വിഭാഗത്തിൽ ബഹ്റൈനിലെ ഇന്ത്യൻ സ്കൂളിൽനിന്ന് ഏറ്റവും കൂടുതൽ മാർക്ക് നേടിയ വീണ വിജയകുമാറിനെ ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) ബഹ്റൈൻ ചാപ്റ്റർ അനുമോദിച്ചു.
ബി.ഡി.കെ പ്രവർത്തകരായ പാലക്കാട് സ്വദേശികളായ വിജയകുമാറിന്റെയും വിനീത വിജയകുമാറിന്റെയും മകളാണ് വീണ. അൽ റബീഹ് മെഡിക്കൽ സെന്റർ ഹാളിൽ നടന്ന അനുമോദന ചടങ്ങിൽ ബി.ഡി.കെ ചെയർമാൻ കെ.ടി. സലിം, പ്രസിഡന്റ് ഗംഗൻ തൃക്കരിപ്പൂർ, ജനറൽ സെക്രട്ടറി റോജി ജോൺ, ട്രഷറർ ഫിലിപ് വർഗീസ്, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ, അൽറബീഹ് മെഡിക്കൽ സെന്റർ ഡോക്ടർമാർ, ജനറൽ മാനേജർ നൗഫൽ അടാട്ടിൽ, മാർക്കറ്റിങ് മാനേജർ ഷൈജാസ് ആലോക്കാട്ടിൽ, സാമൂഹിക പ്രവർത്തകൻ മനോജ് വടകര എന്നിവർ സംബന്ധിച്ചു.