ബി.ഡി.കെ ബഹ്റൈൻ സുവനീർ: പേര് നിർദേശിക്കാൻ അവസരം
text_fieldsമനാമ: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) ബഹ്റൈൻ ചാപ്റ്റർ പ്രസിദ്ധീകരിക്കാൻ ഉദ്ദേശിക്കുന്ന സുവനീറിന് രക്തദാനവുമായി ബന്ധപ്പെട്ട പേര് നിർദേശിക്കാൻ ബഹ്റൈൻ മലയാളി പ്രവാസികൾക്ക് ബി.ഡി.കെ അവസരം ഒരുക്കുന്നു.
ബി.ഡി.കെ സ്വന്തമായും മറ്റ് അസോസിയേഷനുകളുമായി ചേർന്നുകൊണ്ടും നടത്തുന്ന ബ്ലഡ് ഡൊണേഷൻ ക്യാമ്പുകൾ, ബഹ്റൈനിലും നാട്ടിലും ബ്ലഡ് ആവശ്യമായി വരുന്ന ഘട്ടങ്ങളിൽ ഡോണേഴ്സിനെ സംഘടിപ്പിക്കുന്നത്, പൊതിച്ചോർ അടക്കമുള്ള ബി.ഡി.കെയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ, നാട്ടിലെയും ബഹ്റൈനിലെയും ഔദ്യോഗിക സ്ഥാനങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളുടെ ആശംസകൾ, ബി.ഡി.കെ അംഗങ്ങളുടെ സാഹിത്യ രചനകൾ എന്നിവ ഉൾപ്പെടുത്തി തയാറാക്കുന്ന സുവനീർ വേൾഡ് ബ്ലഡ് ഡോണേഴ്സ് ഡേ ആയ ജൂൺ 14ന് തൊട്ടുമുമ്പുള്ള അവധി ദിവസമായ ജൂൺ 12നാണ് പ്രസിദ്ധീകരിക്കാൻ ഉദ്ദേശിക്കുന്നത്.
അന്നേ ദിവസം രക്തദാനത്തിൽ പങ്കാളികളാകുന്ന ബി.ഡി.കെ അംഗങ്ങളെ ആദരിക്കുന്ന ചടങ്ങും ഉണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു. സുവനീറിന്റെ പേര് നിർദേശിക്കാൻ ആഗ്രഹിക്കുന്നവർക്ക് അവരുടെ നിർദേശങ്ങൾ 33750999, 39125828, 38978535 എന്നിവയിൽ ഏതെങ്കിലും നമ്പറിലേക്ക് വാട്സ്ആപ് സന്ദേശം വഴി മാർച്ച് 31നുള്ളിൽ അറിയിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന പേര് നിർദേശിക്കുന്നയാളെ ബി.ഡി.കെയുടെ ചടങ്ങിൽ സമ്മാനം നൽകി ആദരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

