Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബി.ഡി.കെ ബഹ്‌റൈൻ–സചിൻ...

ബി.ഡി.കെ ബഹ്‌റൈൻ–സചിൻ ക്രിക്കറ്റ് ക്ലബ് രക്​തദാന ക്യാമ്പ്

text_fields
bookmark_border
ബി.ഡി.കെ ബഹ്‌റൈൻ–സചിൻ ക്രിക്കറ്റ് ക്ലബ് രക്​തദാന ക്യാമ്പ്
cancel
camera_alt

ബി.ഡി.കെ ബഹ്‌റൈനും സചിൻ ക്രിക്കറ്റ് ക്ലബും ചേർന്ന്​ സംഘടിപ്പിച്ച രക്​തദാന ക്യാമ്പിൽനിന്ന്

മനാമ:അന്തരിച്ച മുൻ ബഹ്‌റൈൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ ഓർമക്കായി ബ്ലഡ് ഡോണേഴ്​സ്​ കേരള (ബി.ഡി.കെ) ബഹ്‌റൈൻ ചാപ്റ്റർ സചിൻ ക്രിക്കറ്റ് ക്ലബുമായി ചേർന്ന് കിങ്​ ഹമദ് യൂനിവേഴ്​സിറ്റി ഹോസ്​പിറ്റൽ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് നടത്തി. എഴുപതോളം പേർ രക്തം ദാനം ചെയ്​തു. ഐ.സി.ആർ.എഫ് ചെയർമാൻ അരുദാസ്‌ തോമസ്, ഇന്ത്യൻ ക്ലബ്​ പ്രസിഡൻറ്​ സ്​റ്റാലിൻ ജോസഫ് എന്നിവർ മുഖ്യാതിഥികളായി.

ബി.ഡി.കെ ചെയർമാൻ കെ.ടി. സലിം, ജനറൽ സെക്രട്ടറി റോജി ജോൺ, സച്ചിൻ ക്രിക്കറ്റ് ക്ലബ്​ കോഓഡിനേറ്റർ അനീഷ് മുരളീധരൻ എന്നിവർ സംസാരിച്ചു. ബി.ഡി.കെ പ്രസിഡൻറ്​ ഗംഗൻ തൃക്കരിപ്പൂർ, ട്രഷറർ ഫിലിപ്പ് വർഗീസ്, എക്​സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ ജിബിൻ ജോയ്, സാബു അഗസ്​റ്റിൻ, അശ്വിൻ രവീന്ദ്രൻ, എം.വി. സുനിൽ, മിഥുൻ മുരളി, രേഷ്​മ ഗിരീഷ്, രമ്യ ഗിരീഷ്, ശ്രീജ ശ്രീധരൻ, സ്​മിത സാബു, സച്ചിൻ ക്രിക്കറ്റ് ക്ലബി​െൻറ ജിതിൻ ബേബി, റോബിൻ കോശി, അനു ബി. കുറുപ്പ് എന്നിവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:blood donatesbdk bahrain
Next Story