ബി.ഡി.കെ ബഹ്റൈൻ ചാപ്റ്റർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsബി.ഡി.കെ രക്തദാന ക്യാമ്പിൽവെച്ച് സ്മിത സാബുവിന് മെമേൻറാ നൽകുന്നു
മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) ബഹ്റൈൻ ചാപ്റ്റർ, കിങ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് നടത്തിയ ക്യാമ്പിൽ ബി.ഡി.കെ ബഹ്റൈൻ വൈസ് പ്രസിഡൻറ് സുരേഷ് പുത്തൻവിളയിൽ 47ാമത് രക്തദാനവും ജോയൻറ് സെക്രട്ടറി സിജോ ജോസ് 25ാമത് രക്തദാനവും നടത്തി.
ജോയൻറ് സെക്രട്ടറി രമ്യ ഗിരീഷ്, എക്സിക്യൂട്ടിവ് അംഗങ്ങളായ കെ.വി. ഗിരീഷ്, രേഷ്മ ഗിരീഷ് എന്നിവർ ഉൾപ്പെടെ 60ഒാളം പേർ രക്തം ദാനം ചെയ്തു.ബി.ഡി.കെ ബഹ്റൈൻ ചാപ്റ്റർ പ്രസിഡൻറ് ഗംഗൻ തൃക്കരിപ്പൂർ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ ജിബിൻ ജോയ്, അശ്വിൻ രവീന്ദ്രൻ, സുനിൽകുമാർ, ശ്രീജ ശ്രീധർ എന്നിവർ നേതൃത്വം നൽകി. പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് യാത്ര തിരിക്കുന്ന ലേഡീസ് വിങ് കൺവീനർ സ്മിത സാബുവിന് ക്യാമ്പിെൻറ സമാപനത്തിൽ െമമേൻറാ നൽകി.

