Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവി​ര​മി​ക്കു​ന്ന...

വി​ര​മി​ക്കു​ന്ന ചൈ​നീ​സ് മി​ലി​ട്ട​റി അ​റ്റാ​ഷെ​യ്ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി ബി.​ഡി.​എ​ഫ്

text_fields
bookmark_border
വി​ര​മി​ക്കു​ന്ന ചൈ​നീ​സ് മി​ലി​ട്ട​റി അ​റ്റാ​ഷെ​യ്ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി ബി.​ഡി.​എ​ഫ്
cancel
camera_alt

ബി.​ഡി.​എ​ഫ് ആ​സ്ഥാ​ന​ത്ത് ചൈ​നീ​സ് മി​ലി​ട്ട​റി അ​റ്റാ​ഷെ കേ​ണ​ൽ വാ​ങ് താ​വോ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന

ബി.​ഡി.​എ​ഫ് അ​ധി​കൃ​ത​ർ

മ​നാ​മ: ബ​ഹ്‌​റൈ​ൻ ഡി​ഫ​ൻ​സ് ഫോ​ഴ്‌​സ് (ബി.​ഡി.​എ​ഫ്) ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫ് ഫീ​ൽ​ഡ് മാ​ർ​ഷ​ൽ ശൈ​ഖ് ഖ​ലീ​ഫ ബി​ൻ അ​ഹ​മ്മ​ദ് ആ​ൽ ഖ​ലീ​ഫ, ബ​ഹ്‌​റൈ​നി​ലെ ചൈ​നീ​സ് എം​ബ​സി​യി​ൽ​നി​ന്ന് കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി മ​ട​ങ്ങു​ന്ന മി​ലി​ട്ട​റി അ​റ്റാ​ഷെ കേ​ണ​ൽ വാ​ങ് താ​വോ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

മ​നാ​മ​യി​ലെ ബി.​ഡി.​എ​ഫ് ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​തി​രോ​ധ​കാ​ര്യ മ​ന്ത്രി ല​ഫ്. ജ​ന​റ​ൽ അ​ബ്ദു​ല്ല ബി​ൻ ഹ​സ്സ​ൻ അ​ൽ നു​ഐ​മി​യും ബി.​ഡി.​എ​ഫ് ജ​ന​റ​ൽ ക​മാ​ൻ​ഡി​ലെ സാ​മ്പ​ത്തി​ക സാ​ങ്കേ​തി​ക കാ​ര്യ ഉ​പ​ദേ​ഷ്ടാ​വ് ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ ഖ​ലീ​ഫ ആ​ൽ ഖ​ലീ​ഫ​യും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ബ​ഹ്‌​റൈ​നി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ച കാ​ല​യ​ള​വി​ൽ കേ​ണ​ൽ വാ​ങ് താ​വോ ന​ൽ​കി​യ സം​ഭാ​വ​ന​ക​ളെ ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫ് അ​ഭി​ന​ന്ദി​ക്കു​ക​യും അ​ദ്ദേ​ഹ​ത്തി​ന്റെ ഭാ​വി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് എ​ല്ലാ​വി​ധ വി​ജ​യ​ങ്ങ​ളും നേ​രു​ക​യും ചെ​യ്തു. ബ​ഹ്‌​റൈ​നും ചൈ​ന​യും ത​മ്മി​ലു​ള്ള ദൃ​ഢ​മാ​യ ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ത്തെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം സം​സാ​രി​ച്ചു. വി​വി​ധ മേ​ഖ​ല​ക​ളി​ൽ, പ്ര​ത്യേ​കി​ച്ച് പ്ര​തി​രോ​ധ -സൈ​നി​ക രം​ഗ​ങ്ങ​ളി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം മെ​ച്ച​പ്പെ​ട്ട​താ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. വ​രും​വ​ർ​ഷ​ങ്ങ​ളി​ൽ സൈ​നി​ക രം​ഗ​ത്ത് കൂ​ടു​ത​ൽ സ​ഹ​ക​ര​ണ പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും കൂ​ടി​ക്കാ​ഴ്ച​യി​ൽ ച​ർ​ച്ച​യാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahraingulfnewsmalayalam
News Summary - BDF sends farewell to retiring Chinese military attaché
Next Story