അന്താരാഷ്ട്ര കായിക മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ബി.ഡി.എഫ്
text_fieldsജർമനിയിൽ നടന്ന മിലിട്ടറി വേൾഡ് ജൂഡോ ചാമ്പ്യൻഷിപ്പിലും കെനിയയിൽ നടന്ന മിലിട്ടറി വേൾഡ് ഗോൾഫ് ചാമ്പ്യൻഷിപ്പിലും മികച്ച പ്രകടനം കാഴ്ചവെച്ച ബി.ഡി.എഫ് അംഗങ്ങൾ
മനാമ: ജർമനിയിൽ നടന്ന മിലിട്ടറി വേൾഡ് ജൂഡോ ചാമ്പ്യൻഷിപ്പിലും കെനിയയിൽ നടന്ന മിലിട്ടറി വേൾഡ് ഗോൾഫ് ചാമ്പ്യൻഷിപ്പിലും മികച്ച പ്രകടനം കാഴ്ചവെച്ച ബഹ്റൈൻ ഡിഫൻസ് ഫോഴ്സിന്റെ (ബി.ഡി.എഫ്) വിജയം ആഘോഷിച്ച് ബി.ഡി.എഫ്.സായുധസേനയുടെ കായിക ടീമുകൾക്ക് മികച്ച പിന്തുണ നൽകുന്ന സേനയുടെ സുപ്രീം കമാൻഡർ കൂടിയായ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയെയും ഡെപ്യൂട്ടി കമാൻഡറും പ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയെയും ആഘോഷവേളയിൽ ബി.ഡി.എഫ്. കമാൻഡർ ഇൻ ചീഫ് ഫീൽഡ് മാർഷൽ ശൈഖ് ഖലീഫ ബിൻ അഹമ്മദ് ആൽ ഖലീഫ അഭിനന്ദിച്ചു. ടീമുകളെ മത്സരത്തിനായി സജ്ജമാക്കുന്ന ബി.ഡി.എഫ് മിലിട്ടറി സ്പോർട്സ് അസോസിയേഷന്റെ പങ്കിനെയും അദ്ദേഹം അഭിനന്ദിച്ചു. ജർമനിയിൽ നടന്ന 43ാമത് ലോക മിലിട്ടറി ജൂഡോ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത ഗൾഫ്, അറബ് രാജ്യങ്ങളിൽനിന്ന് ബി.ഡി.എഫ് ജൂഡോ ടീമാണ് ഒന്നാം സ്ഥാനത്തെത്തിയത്.
60 കിലോയിൽ താഴെ വിഭാഗത്തിൽ റസ്ലാൻ പോൾട്ടോറാറ്റ്സ്കി സ്വർണ മെഡൽ നേടി. സഹതാരം അസ്കർബി ഗെർബെക്കോവ് 81 കിലോയിൽ താഴെ വിഭാഗത്തിൽ വെള്ളി മെഡൽ നേടി. 37 രാജ്യങ്ങളിൽനിന്നുള്ള സഹമത്സരാർഥികളുമായി പോരാടിയാണ് ഇരുവരും നേട്ടം കൈവരിച്ചത്.കെനിയയിൽ നടന്ന 16ാമത് ലോക മിലിട്ടറി ഗോൾഫ് ചാമ്പ്യൻഷിപ്പിൽ, ബി.ഡി.എഫ് ഗോൾഫ് ടീം രണ്ടാം സ്ഥാനത്തെത്തി. വ്യക്തിഗത വിഭാഗത്തിൽ സർജന്റ് ഖലീഫ അൽ മുറൈസി രണ്ടാം സ്ഥാനത്തെത്തി. ടീമിലെ മറ്റ് അംഗങ്ങൾ സീനിയർ വിഭാഗത്തിൽ ഉയർന്ന സ്ഥാനങ്ങളാണ് നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

