Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബി.ഡി.എഫ് രാജ്യത്തിന്‍റെ സുരക്ഷാ കവചം -ഹമദ് രാജാവ്

text_fields
bookmark_border
ബി.ഡി.എഫ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി
ബി.ഡി.എഫ് രാജ്യത്തിന്‍റെ സുരക്ഷാ കവചം -ഹമദ് രാജാവ്
cancel
camera_alt

ബി.ഡി.എഫ് സൈനികരുമായി കൂടിക്കാഴ്ച നടത്തുന്ന ഹമദ് രാജാവ്. മാനുഷിക കാര്യങ്ങൾക്കും യുവജനകാര്യങ്ങൾക്കുമുള്ള ഹമദ് രാജാവിന്റെ പ്രതിനിധി ശൈഖ്

നാസർ ബിൻ ഹമദ് ആൽ ഖലീഫ, ബി.ഡി.എഫ് കമാൻഡർ ഇൻ ചീഫ് ഫീൽഡ് മാർഷൽ ശൈഖ് ഖലീഫ ബിൻ അഹമ്മദ് ആൽ ഖലീഫഎന്നിവർ സമീപം

മനാമ: ബഹ്‌റൈനിലെ ജനങ്ങൾക്കിടയിലുള്ള സാഹോദര്യവും സ്നേഹവുമാണ് രാജ്യത്തിന്‍റെ അടിത്തറയെന്നും, ആ അടിത്തറയ്ക്ക് കാവൽ നിൽക്കുന്ന കരുത്തുറ്റ കവചമാണ് ബി.ഡി.എഫ് സൈനികരെന്നും ബഹ്‌റൈൻ രാജാവും സായുധ സേനയുടെ സുപ്രീം കമാൻഡറുമായ ഹമദ് ബിൻ ഈസ ആൽ ഖലീഫ. ബി.ഡി.എഫ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ഡി.എഫ് കമാൻഡർ ഇൻ ചീഫ് ഫീൽഡ് മാർഷൽ ശൈഖ് ഖലീഫ ബിൻ അഹമ്മദ് ആൽ ഖലീഫയുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച.

ബി.ഡി.എഫ് അംഗങ്ങൾ കൈവരിച്ച ഉയർന്ന പോരാട്ടവീര്യത്തെയും സന്നദ്ധതയെയും രാജാവ് പ്രശംസിച്ചു. രാജ്യത്തോടുള്ള കടമകൾ നിർവഹിക്കുന്നതിൽ സൈനികർ പുലർത്തുന്ന കാര്യക്ഷമതയും മറ്റു സുരക്ഷാ വിഭാഗങ്ങളുമായുള്ള ഒത്തൊരുമയും എടുത്തുപറയത്തക്കതാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. രാജ്യത്തിന്‍റെ സുരക്ഷയ്ക്കും പൗരന്മാരുടെ അന്തസ്സിനുമായി സൈന്യത്തെ കൂടുതൽ ആധുനികവൽക്കരിക്കാനുള്ള പ്രവർത്തനങ്ങൾ തുടരുമെന്ന് ഹമദ് രാജാവ് ഉറപ്പുനൽകി. വിവിധ സേനാ വിഭാഗങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും മുൻഗണന നൽകും. ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന എല്ലാ സൈനികർക്കും അദ്ദേഹം വിജയാശംസകളും നേർന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - BDF is the country's security shield - King Hamad
Next Story