70 മിസൈലുകളും 59 ഡ്രോണുകളും തകർത്ത് ബി.ഡി.എഫ്
text_fieldsമനാമ: ബഹ്‌റൈന് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളെ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് ബഹ്‌റൈൻ പ്രതിരോധ സേന (ബി.ഡി.എഫ്) വിജയകരമായി നേരിട്ടതായി ജനറൽ കമാൻഡ് അറിയിച്ചു. രാജ്യത്തിന് നേരെ വിക്ഷേപിച്ച 70 മിസൈലുകളും 59 ഡ്രോണുകളും പ്രതിരോധ സേന തകർക്കുകയും നിർവീര്യമാക്കുകയും ചെയ്തു.
ഏത് തരത്തിലുള്ള ഭീഷണികളെയും നേരിടാൻ പ്രതിരോധ സംവിധാനങ്ങൾ അതീവ ജാഗ്രതയിലാണെന്ന് ജനറൽ കമാൻഡ് വ്യക്തമാക്കി. സാധാരണക്കാരുടെ സ്വത്തുക്കളെയും പൗരന്മാരെയും ലക്ഷ്യമിട്ടുള്ള ഇത്തരം ആക്രമണങ്ങൾ ബഹ്‌റൈന്റെ പരമാധികാരത്തിന് നേരെയുള്ള ഗുരുതരമായ വെല്ലുവിളിയാണെന്ന് നാഷണൽ കമ്മ്യൂണിക്കേഷൻ സെന്റർ പ്രസ്താവിച്ചു. അന്താരാഷ്ട്ര നിയമങ്ങൾക്കും കീഴ്വഴക്കങ്ങൾക്കും വിരുദ്ധമാണ് ഈ നടപടി.
രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും പൗരന്മാരുടെ സുരക്ഷയും ഉറപ്പാക്കാൻ ആവശ്യമായ ഏത് നടപടിയും സ്വീകരിക്കാനുള്ള നിയമപരമായ അവകാശം ബഹ്‌റൈനുണ്ടെന്നും കേന്ദ്രം ഊന്നിപ്പറഞ്ഞു. പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിൽ ചിലയിടങ്ങളിൽ പതിച്ച അവശിഷ്ടങ്ങൾ അധികൃതർ കൃത്യമായ പ്രോട്ടോക്കോൾ പാലിച്ച് സുരക്ഷിതമാക്കിയിട്ടുണ്ട്. തുടർച്ചയായ നിരീക്ഷണവും ജാഗ്രതയും തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

