Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

115 മിസൈലുകളും 191 ഡ്രോണുകളും തകർത്ത് ബി.ഡി.എഫ്

text_fields
bookmark_border
ഇന്നലെ ആക്രമണങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ല
115 മിസൈലുകളും 191 ഡ്രോണുകളും തകർത്ത് ബി.ഡി.എഫ്
cancel

മനാമ: രാജ്യത്തിന് നേരെ ആക്രമണങ്ങൾ ആരംഭിച്ചത് മുതൽ ഇതുവരെ ബഹ്‌റൈനെ ലക്ഷ്യമിട്ടെത്തിയ 115 ബാലിസ്റ്റിക് മിസൈലുകളും 191 ഡ്രോണുകളും ബി.ഡി.എഫിന്‍റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്തതായി ജനറൽ കമാൻഡ് വ്യക്തമാക്കി.രാജ്യത്തെ സംരക്ഷിക്കുന്നതിൽ ബി.ഡി.എഫ് സൈനികർ പ്രകടിപ്പിക്കുന്ന അസാമാന്യമായ പോരാട്ടവീര്യത്തെയും ജാഗ്രതയെയും ജനറൽ കമാൻഡ് പ്രശംസിച്ചു.രാജ്യത്തിന്‍റെ സുരക്ഷ ഉറപ്പാക്കാൻ സൈന്യം സജ്ജമാണെന്നും നിർദ്ദേശങ്ങൾ പാലിക്കാൻ എല്ലാവരും സഹകരിക്കണമെന്നും ബി.ഡി.എഫ് പ്രസ്താവനയിൽ അറിയിച്ചു.

വെള്ളിയാഴ്ച രാജ്യത്ത് ആക്രമണങ്ങളോ മറ്റ് അനിഷ്ടസംഭവങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നിരുന്നാലും രാജ്യത്തെ വ്യോമപാത അടഞ്ഞു തന്നെ തുടരുകയാണ്. എല്ലാം ശാന്തമായാൽ എത്രയും വേഗം തുറക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ. നിലവിൽ നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്ന അത്യാവശ്യക്കാർക്ക് സംഘടനകളും കൂട്ടായ്മകളും സൗദി വഴി ചാർട്ടേഡ് വിമാനം സജ്ജമാക്കുന്നുണ്ട്. ഇന്ത്യൻ എംബസി സൗദി എംബസിയുമായി സഹകരിച്ച് ‍യാത്രക്കാർക്ക് സൗദി ട്രാൻസിസ്റ്റ് വിസ സംവിധാനം നൽകുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - BDF destroys 115 missiles and 191 drones
Next Story