ബീഡിയും എൻ.ഇ.സിയും പങ്കാളിത്ത കരാർ ഒപ്പുവെച്ചു
text_fieldsബീഡിയും എൻ.ഇ.സിയും തമ്മിൽ പങ്കാളിത്ത കരാർ ഒപ്പുവെക്കൽ ചടങ്ങിൽ നിന്ന്
മനാമ: ബഹ്റൈനിലെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളായ 'ബീഡി' (Bede) മൈക്രോഫിനാൻസ് ആപ്പും പ്രമുഖ എക്സ്ചേഞ്ച് ഹൗസായ 'എൻ.ഇ.സി മണി എക്സ്ചേഞ്ചും' തന്ത്രപരമായ പങ്കാളിത്തത്തിന് ധാരണയായി. 'ഫിൻടെക് ഫോർവേഡ് 2025' ഉച്ചകോടിയിൽ വെച്ചാണ് ഇരുസ്ഥാപനങ്ങളും ഇത് സംബന്ധിച്ച കരാറിൽ ഒപ്പുവെച്ചത്.
ഈ പുതിയ പങ്കാളിത്തത്തിലൂടെ, ഉപഭോക്താക്കൾക്ക് കൂടുതൽ സുരക്ഷിതമായും തടസ്സരഹിതമായും പ്രാദേശികമായും അന്താരാഷ്ട്രതലത്തിലും പണം അയക്കാനുള്ള സേവനങ്ങൾ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.ബഹ്റൈൻ രാജ്യാന്തരതലത്തിൽ ശ്രദ്ധേയമായ 'ഫിൻടെക് ഫോർവേഡ് 2025' വേദിയിൽ നടന്ന ചടങ്ങിൽ, ബീഡി സി.ഇ.ഒ എ. നാസർ അൽ റയീസ്, എൻ.ഇ.സി സി.ഇ.ഒയും ഡയറക്ടറുമായ ഫുആദ് നൂനൂ എന്നിവർ പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

