രുചിക്കൂട്ടുകളുടെ പോരാട്ടം; കേക്ക് മത്സര വിജയികളെ ആദരിച്ച് ബഹ്റൈൻ ഫുഡ് ലവേഴ്സ്
text_fieldsബഹ്റൈൻ ഫുഡ് ലവേഴ്സ് ഭാരവാഹികൾ
മനാമ: ബഹ്റൈനിലെ ഭക്ഷണപ്രേമികളുടെ കൂട്ടായ്മയായ ബഹ്റൈൻ ഫുഡ് ലവേഴ്സ് ക്രിസ്മസ് കേക്ക് കോമ്പറ്റീഷൻ വിജയികൾക്കുള്ള സമ്മാനവിതരണവും മെംബേഴ്സ് ഒത്തുകൂടലും സംഘടിപ്പിച്ചു.
ഗുദൈബിയ അന്ദലുസ് ഗാർഡനിൽ നടന്ന ചടങ്ങിൽ ബഹ്റൈൻ ഫുഡ് ലവേഴ്സ് അഡ്മിൻസും കുടുംബാംഗങ്ങളും പങ്കെടുത്തു. ഓൺലൈൻ ക്രിസ്മസ് കേക്ക് കോമ്പറ്റീഷനിൽ ഒന്നാം സമ്മാനം സൂര്യ രാജേഷ്, രണ്ടാം സമ്മാനം സലീന റാഫി , മൂന്നാം സമ്മാനം രമണി മാരാർ, നസ്റീൻ എന്നിവർ കരസ്ഥമാക്കി.
ബഹ്റൈനിലെ പ്രശസ്തരായ ലുലു ഗ്രൂപ് ഷെഫ് സുരേഷ് നായരും ശ്രീമതി സിജി ബിനുവും ആയിരുന്നു കേക്ക് കോമ്പറ്റീഷൻ വിധി നിർണയം നടത്തിയത്. അഡ്മിൻമാരായ ഷജിൽ ആലക്കൽ, വിഷ്ണുസോമൻ , രശ്മിഅനൂപ്, നിമ്മിറോഷൻ, സീർഷ എന്നിവർ ചേർന്ന് വിജയികൾക്ക് സമ്മാനങ്ങൾ നൽകി. വരുംകാല പ്രവർത്തനങ്ങളെ പറ്റിയുള്ള ചർച്ചകൾ അഡ്മിൻസ് പങ്കുവെച്ചു.
പരിപാടിക്കുവേണ്ടി സ്പോൺസർമാരായ ഇന്ത്യൻ ഡിലൈറ്റ് റസ്റ്റാറന്റ്, മോക്ഷ, ഡെലിസ്റ്റോ എന്നിവരോടും പരിപാടിയിൽ പങ്കെടുത്തവരോടും അഡ്മിൻ ശ്രീജിത്ത് ഫെറോക് നന്ദി പ്രകാശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

