ഒരു മിനിറ്റിനുള്ളിൽ കണക്ഷനുമായി ബറ്റൽകോ
text_fieldsമനാമ: ഒരു മിനിറ്റിനുള്ളിൽ പുതിയ കണക്ഷൻ ഓഫർ ചെയ്ത് ബറ്റൽകോ. ബറ്റൽകോ ആപ് വഴി ഒരു മിനിറ്റിനുള്ളിൽ ഇടപാടുകൾ പൂർത്തിയാക്കാമെന്നാണ് കമ്പനി പറയുന്നത്.
ബഹ്റൈനിൽ ഇതാദ്യമായാണ് ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ കണക്ഷൻ നൽകുന്നതെന്ന് ബറ്റൽകോ വക്താക്കൾ പറഞ്ഞു. മാസാന്ത പേമെന്റ്, പ്രീപൈഡ് റീചാർജിങ്, ബ്രോഡ്ബാൻഡ് സേവനം എന്നിവ ഒരു മിനിറ്റിനുള്ളിൽ പൂർത്തിയാക്കാൻ സാധിക്കും. ഡിജിറ്റലൈസേഷൻ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞ അവസ്ഥയിൽ എത്ര വേഗത്തിൽ സേവനം നൽകാൻ കഴിയുമെന്ന പരീക്ഷണത്തിലാണ് പല കമ്പനികളും. പരമ്പരാഗത കാത്തിരിപ്പ് രീതി ഉപഭോക്താവ് ഇഷ്ടപ്പെടുന്നില്ല എന്നതും പരിഗണനീയമാണ്.
മൂന്നു സിമ്മുകൾ ഒരേ സമയം ഒരാൾക്കു നൽകാനും അവ വേഗത്തിൽ ആപ്പിലൂടെ കൈകാര്യംചെയ്യാനും സാധിക്കുമെന്ന് ബറ്റൽകോ ഉപഭോക്തൃ സേവന വിഭാഗം മേധാവി അസീൽ മതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

