ബറ്റെൽകോ റാഫിൾ വിജയിയെ പ്രഖ്യാപിച്ചു
text_fieldsമനാമ: ബിയോൺ ഗ്രൂപ്പിന്റെ ഭാഗമായ ബറ്റെൽകോ ഫോർഎവർ ഹോം റാഫിൾ കാമ്പയിൻ ജേതാവിനെ സിറ്റി സെന്ററിൽ നടന്ന ആഘോഷ പരിപാടിയിൽ പ്രഖ്യാപിച്ചു. ഡിജിറ്റൽ സ്പിൻ ദ വീലിൽ ബറ്റെൽകോ ഉപഭോക്താക്കൾക്ക് 1000 ദിനാർ വരെ സമ്മാനം നേടുന്നതിനുള്ള അവസരവുമുണ്ടായിരുന്നു. ബറ്റെൽകോ ചീഫ് ഓപറേറ്റിങ് ഓഫിസർ മൈതം അബ്ദുല്ലയാണ് റാഫിൾ ജേതാവായ അലി അമീൻ അൽസാത്തിയുടെ പേര് പ്രഖ്യാപിച്ചത്.
ദിയാർ അൽ മുഹറഖിലെ ആഡംബര വില്ലയാണ് ജേതാവിന് സമ്മാനമായി ലഭിച്ചത്. താനാണ് വിജയി എന്ന് വിശ്വസിക്കാനാകുന്നില്ലെന്ന് അലി അമീൻ അൽസാത്തി പറഞ്ഞു. അമൂല്യമായ ഈ സമ്മാനം നൽകിയതിന് ബറ്റെൽകോയോട് നന്ദി പറയുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. 2022 ജൂലൈയിലാണ് ബറ്റെൽകോ റാഫിൾ കാമ്പയിൻ തുടങ്ങിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

