മൂന്ന് ഡിജിറ്റൽ കമ്പനികളെ അവതരിപ്പിച്ച് ബറ്റെൽകോ
text_fieldsപുതിയ ഡിജിറ്റൽ കമ്പനികളുടെ പ്രഖ്യാപനത്തിനായി ബറ്റെൽകോ വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിൽ നിന്ന്
മനാമ: ബഹ്റൈനിലും അതിനപ്പുറവും പ്രവർത്തിക്കാൻ ഒരുങ്ങുന്ന മൂന്ന് പുതിയ സ്വതന്ത്ര ഡിജിറ്റൽ കമ്പനികളുടെ സമാരംഭത്തോടെ ബറ്റെൽകോ പുതിയ മാറ്റത്തിന് തുടക്കം കുറിച്ചു. ബിയോൺ സൈബർ, ബിയോൺ സൊലൂഷൻസ്, ബിയോൺ കണക്റ്റ് എന്നീ പേരുകളുമായെത്തുന്ന ബ്രാൻഡുകൾ ഐ.സി.ടി, ക്ലൗഡ് കമ്പ്യൂട്ടിങ്, സൈബർ സുരക്ഷ, ഡിജിറ്റൽ കമ്യൂണിക്കേഷൻസ് തുടങ്ങിയ മേഖലകളിൽ ഇന്നത്തെ ബിസിനസിന്റെ ഉയർന്നുവരുന്ന ആവശ്യങ്ങൾ നിറവേറ്റാൻ ഉതകുന്നതാകും.
ഫോർ സീസൺസ് ഹോട്ടൽ ബഹ്റൈൻ ബേയിൽ നടന്ന വാർത്തസമ്മേളനത്തിലാണ് കമ്പനിയുടെ പ്രഖ്യാപനം ഉണ്ടായത്. ബറ്റെൽകോ ചീഫ് ഡിജിറ്റൽ ഗ്രോത്ത് ഓഫിസർ ശൈഖ് മുഹമ്മദ് ബിൻ ഖലീഫ ആൽ ഖലീഫ, ബിയോൺ സൈബർ സി.ഇ.ഒ ഡോ. ഖാലിദ് അൽ ഖലീഫ, ബിയോൺ സൊലൂഷൻസ് സി.ഇ.ഒ സാദ് അൽ റഷീദ്, ബിയോൺ കണക്ട് സി.ഇ.ഒ, ക്രിസ്റ്റ്യൻ റാസ്മുസെൻ, ബാറ്റെൽകോ ചെയർമാൻ ശൈഖ് അബ്ദുല്ല ബിൻ ഖലീഫ ആൽ ഖലീഫ എന്നിവർ പദ്ധതി വിശദീകരിച്ചു. മൂന്ന് വർഷത്തെ തന്ത്രപരമായ ആസൂത്രണത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലത്തിനാണ് ഇന്ന് ഞങ്ങൾ സാക്ഷ്യം വഹിക്കുന്നതെന്നും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നേതൃത്വത്തിൽ ഡിജിറ്റൽ സമ്പദ്വ്യവസ്ഥക്ക് അനുസൃതമായി ഞങ്ങളുടെ പുതിയ ഡിജിറ്റൽ ബ്രാൻഡുകൾ അവതരിപ്പിക്കാൻ ഇത് അനുയോജ്യമായ സമയമാണെന്നും വാർത്ത സമ്മേളനം ചൂണ്ടിക്കാണിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

