Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്​റൈനിലെ പ്രമുഖ...

ബഹ്​റൈനിലെ പ്രമുഖ വ്യവസായി ബഷീർ എം.കെ നിര്യാതനായി

text_fields
bookmark_border
ബഹ്​റൈനിലെ പ്രമുഖ വ്യവസായി ബഷീർ എം.കെ നിര്യാതനായി
cancel

മനാമ: ബഹ്​റൈനിലെ പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ ബഷീർ എം.കെ (64) നാട്ടിൽ നിര്യാതനായി. കോഴിക്കോട്​ മിംസ്​ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ചൊവ്വാഴ്​ച രാവിലെയാണ്​ മരണം.

വടകര കണ്ണൂക്കര സ്വദേശിയായ ബഷീർ എം.കെ 40 വർഷം മുമ്പാണ്​​ ബഹ്​റൈനിൽ പ്രവാസ ജീവിതം ആരംഭിച്ചത്​. യൂണിഫോം സിറ്റി, ​േബ്ലസർ സിറ്റി, അബു ഫറാസ്​ എന്നീ സ്​ഥാപനങ്ങളുടെ ഉടമയായ അദ്ദേഹം കാൻസർ ബോധവത്​കരണ പ്രവർത്തന രംഗത്ത്​ സജീവമായ കാൻസർ കെയർ ഗ്രൂപ്പ്​ സ്​ഥാപക അംഗവും നിലവിൽ എക്​സിക്യൂട്ടീവ്​ കമ്മിറ്റി അംഗവുമാണ്​.

കെ.പി മൊയ്​തുവാണ്​ പിതാവ്​. മാതാവ്​: അലീമ. ഭാര്യ: റഹ്​മത്ത്​ ബഷീർ. മക്കൾ: ഫറാസ്​ ബഷീർ, ഡോ. ​ൈറസ ബഷീർ, ഷെറിൻ ബഷീർ, വഫ ബഷീർ, അയിഷ ബഷീർ. സഹോദരങ്ങൾ: അസൈനാർ, സലാം, ആയിഷ, റാബി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:basheer mk
Next Story