Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പി.ജി.എഫ് കർമജ്യോതി പുരസ്കാരം ബഷീർ അമ്പലായിക്ക്

text_fields
bookmark_border
പി.ജി.എഫ് കർമജ്യോതി പുരസ്കാരം ബഷീർ അമ്പലായിക്ക്
cancel

മനാമ: പ്രഫഷനൽ കൗൺസിലർമാരുടെ സംഘടനയായ പ്രവാസി ഗൈഡൻ‍സ് ഫോറം എല്ലാ വർ‍ഷവും നൽ‍കി വരുന്ന കർ‍മജ്യോതി പുരസ്കാരത്തിന് ഈ വർഷം ബഹ്റൈനിലെ പ്രമുഖ സാമൂഹ്യപ്രവർത്തകനായ ബഷീർ അമ്പലായിയെ തെരഞ്ഞെടുത്തതായി പി.ജി.എഫ് ഭാരവാഹികള്‍ അറിയിച്ചു.

കഴിഞ്ഞ രണ്ടര പതിറ്റാണ്ടോളമായി ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക പ്രവർത്തനരംഗങ്ങളിൽ അദ്ദേഹം നൽകി വരുന്ന സേവനങ്ങള്‍ മാനിച്ചും, പ്രവാസി മലയാളികളുടെ പ്രശ്നങ്ങളിൽ നടത്തിവരുന്ന സജീവ ഇടപ്പെടലുകൾ കണക്കിലെടുത്തുമാണ് അദ്ദേഹത്തിന് പുരസ്കാരം നല്‍കുന്നത്.

ഡോ. ബാബു രാമചന്ദ്രൻ‍, ചന്ദ്രൻ‍ തിക്കോടി, എസ്.വി. ജലീൽ‍, ഫ്രാൻസിസ് കൈതാരത്ത്, സലാം മമ്പാട്ടുമൂല, പി.വി. രാധാകൃഷ്ണ പിള്ള, സുബൈർ കണ്ണൂർ, പി ഉണ്ണികൃഷ്ണൻ, മനോജ് വടകര എന്നിവർ‍ക്കാണ് മുൻ വർഷങ്ങളിൽ ഈ പുരസ്കാരം നൽകിയത്.

ഇതോടൊപ്പം സംഘടനയുടെ അംഗങ്ങൾക്കായി നൽകിവരാറുള്ള പുരസ്കാരങ്ങളും പ്രഖ്യാപ്പിച്ചു. പി.ജി.എഫ് ജ്വവൽ അവാർഡ് ലത്തീഫ് കോലിക്കലിനും, പി.ജി.എഫ് പ്രോഡിജി അവാർഡ് അനിൽ കുമാർ, വിമല തോമസ് എന്നിവർക്കും, മികച്ച കൗൺസിലർക്കുള്ള അവാർഡ് മുഹമ്മദ് റഫീക്കിനും, മികച്ച ഫാക്വല്‍റ്റി പുരസ്കാരം ബിനു ബിജുവിനും, മികച്ച സാമൂഹികപ്രവർത്തകനുള്ള അവാർഡ് ജെയിംസ് ഫിലിപ്പിനും, മികച്ച കോഓഡിനേറ്റർക്കുള്ള പുരസ്കാരം റോസ് ലാസർ, ജസീല എം.എ, സുധീർ എൻ.പി എന്നിവർക്കുമാണ് സമ്മാനിക്കുക.

2025 മാർച്ച് 14ന് മാഹൂസിലെ മാക്കൻഡീസ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന അംഗങ്ങൾക്കായുള്ള ഇഫ്താർ മീറ്റിന് ശേഷം ഈ പുരസ്കാരങ്ങൾ സമ്മാനിക്കുമെന്ന് പ്രവാസി ഗൈഡൻസ് ഫോറം ഭാരവാഹികൾ‍ അറിയിച്ചു. ബിനു ബിജു പ്രസിഡന്‍റും, ബിജു കെ.പി ജനറല്‍ സെക്രട്ടറിയുമായുള്ള 32 അംഗം നിര്‍വാഹക സമിതിയാണ് നോര്‍ക്ക അംഗീകൃതമായ പ്രവാസി ഗൈഡന്‍സ് ഫോറത്തിനെ നയിക്കുന്നത്.

ambalayi

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Basheer Ambalayi
Next Story