വാഹനപ്രേമികൾക്ക് മെയ് ദിന സമ്മാനവുമായി ബാസ്കോ ഓട്ടോമോട്ടീവ്; സർവീസുകൾക്ക് വൻ ഇളവ്
text_fieldsമനാമ: വാഹന പരിചരണ രംഗത്ത് പത്തു വർഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള ടൂബ്ലിയിലെ ബാസ്കോ ഓട്ടോമോട്ടീവ് മെയ് ദിനത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ചു. മെയ് 1, 2, 3 തീയതികളിൽ ഗ്യാരേജിലെത്തുന്നവർക്ക് പ്രത്യേക ആനുകൂല്യങ്ങൾ ലഭ്യമാകുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
സൗജന്യ ചെക്കപ്പും കുറഞ്ഞ നിരക്കിൽ വാഷിംഗും
ലേബർ ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച ഓഫറുകളിൽ ഏറ്റവും ശ്രദ്ധേയം വാഹനങ്ങളുടെ സൗജന്യ പരിശോധനയാണ്. ടയർ, വീൽ എന്നിവയുമായി ബന്ധപ്പെട്ട സമ്പൂർണ്ണ ചെക്കപ്പുകൾ ഈ മൂന്ന് ദിവസങ്ങളിൽ തികച്ചും സൗജന്യമായിരിക്കും.
വാഹനങ്ങളുടെ അകവും പുറവും വൃത്തിയാക്കുന്ന സർവീസ് വെറും 2 ദിനാറിന് ലഭ്യമാകും. അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള മികച്ച സർവീസാണ് ഇതിലൂടെ ഉറപ്പുനൽകുന്നത്.
എല്ലാ സേവനങ്ങളും ഒരൊറ്റ കുടക്കീഴിൽ
ബാസ്കോ ഓട്ടോമോട്ടീവ്, മെക്കാനിക്കൽ, ഇലക്ട്രിക്കൽ ജോലികൾക്കും ടയർ അനുബന്ധ സേവനങ്ങൾക്കും പേരുകേട്ട സ്ഥാപനമാണ്. സാധാരണ കാറുകൾക്ക് പുറമെ റോയൽ എൻഫീൽഡ് ബൈക്കുകളുടെ ഓയിൽ ചേഞ്ചിംഗ് ഉൾപ്പെടെയുള്ള സർവീസുകളും ഇവിടെ വിദഗ്ദ്ധമായി ചെയ്തുവരുന്നു.
മികച്ച സാങ്കേതിക വിദഗ്ദ്ധരുടെ സേവനവും മിതമായ നിരക്കും പത്തു വർഷത്തെ അനുഭവസമ്പത്തുമാണ് ബാസ്കോ ഓട്ടോമോട്ടീവിനെ വ്യത്യസ്തമാക്കുന്നത്. മെയ് ആദ്യവാരത്തിലെ ഈ പരിമിതകാല ഓഫർ പ്രയോജനപ്പെടുത്താൻ എല്ലാ വാഹന ഉടമകളെയും സ്വാഗതം ചെയ്യുന്നതായി സ്ഥാപന ഉടമകൾ അറിയിച്ചു. ടൂബ്ലി പ്ലാസ ബിൽഡിംഗിന് എതിർവശത്തുള്ള സർവീസ് റോഡിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക്: 66622194, 3373 2741, 34649703
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

