Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഫോഴ്‌സ് മജ്യൂർ' പ്രഖ്യാപിച്ച് ബാപ്‌കോ എനർജീസ്

text_fields
bookmark_border
  • പ്രാദേശിക എണ്ണ വിതരണം സുരക്ഷിതം
  • കരാർ പ്രകാരമുള്ള വിതരണം നിറവേറ്റാൻ കഴിയാതെ വരുമ്പോൾ പ്രഖ്യാപിക്കുന്നതാണ് 'ഫോഴ്‌സ് മജ്യൂർ'
ഫോഴ്‌സ് മജ്യൂർ പ്രഖ്യാപിച്ച് ബാപ്‌കോ എനർജീസ്
cancel
camera_alt

തീപിടിത്തം സിവിൽ ഡിഫൻസ്‌ സംഘം നിയന്ത്രണ വിധേയമാക്കുന്നു

മനാമ: ആക്രണത്തെ തുടർന്ന് നാശനാഷ്ടങ്ങൾ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രവർത്തനങ്ങളിൽ 'ഫോഴ്‌സ് മജ്യൂർ' പ്രഖ്യാപിച്ച് ബാപ്‌കോ. ആക്രമണങ്ങളിൽ റിഫൈനറിയിലെ ഒരു പ്രധാന സംസ്കരണ യൂനിറ്റിന് കേടുപാടുകൾ സംഭവിച്ചിരുന്നു.

വിദേശ കരാറുകളിൽ തടസ്സങ്ങൾ നേരിട്ടേക്കാമെങ്കിലും, ബഹ്‌റൈനിലെ ആഭ്യന്തര വിപണിയിൽ ഇന്ധന ലഭ്യത ഉറപ്പാക്കാൻ മുൻകൂട്ടി നിശ്ചയിച്ച പ്രത്യേക സുരക്ഷാ പദ്ധതികൾ കമ്പനി നടപ്പിലാക്കിയിട്ടുണ്ട്. പ്രാദേശിക വിതരണത്തിൽ തടസ്സമുണ്ടാകില്ലെന്ന് അധികൃതർ വ്യക്തമാക്കി.




യുദ്ധം, പ്രകൃതിക്ഷോഭം പോലുള്ള അപ്രതീക്ഷിത സാഹചര്യങ്ങൾ മൂലം കരാർ പ്രകാരമുള്ള വ്യവസ്ഥ പാലിക്കാൻ കഴിയാതെ വരുമ്പോൾ കമ്പനികൾക്ക് നിയമപരമായ ഉത്തരവാദിത്തങ്ങളിൽ നിന്ന് താൽക്കാലികമായി ഒഴിയാൻ നൽകുന്ന അവകാശമാണ് ഫോഴ്‌സ് മജ്യൂർ.

തങ്ങളുടെ പങ്കാളികൾക്കും ബന്ധപ്പെട്ട അധികാരികൾക്കും നിലവിലെ സാഹചര്യത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ കൈമാറുമെന്ന് ബാപ്‌കോ എനർജീസ് അറിയിച്ചു. പ്രതിസന്ധി ഘട്ടത്തിൽ സഹകരിക്കുന്ന വിവിധ ഏജൻസികളോട് കമ്പനി നന്ദി രേഖപ്പെടുത്തി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - BAPCO Energies declares 'force majeure'
Next Story