ബാപ്കോ കാറോട്ടമത്സര ടിക്കറ്റ് വിൽപനക്ക് തുടക്കമായി
text_fieldsമനാമ: ബാപ്കോയുടെ കീഴിൽ എട്ടു മണിക്കൂർ കാറോട്ടമത്സരത്തിനുള്ള ടിക്കറ്റ് വിൽപനക്ക് തുടക്കമായതായി ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ട് അധികൃതർ അറിയിച്ചു. കാറോട്ടമത്സരത്തിന്റെ യഥാർഥ രൂപം സാധാരണക്കാർക്ക് കാണുന്നതിനുള്ള അവസരമാണ് ഇതിലൂടെ ഒരുക്കുന്നത്. വാരാന്ത്യ അവധി ദിനത്തിൽ കുടുംബമായി ചേർന്ന് ആസ്വദിക്കാൻ കഴിയുന്ന മറ്റു പരിപാടികളും ഇതോടനുബന്ധിച്ച് സർക്യൂട്ടിൽ ഒരുക്കിയിട്ടുണ്ട്. നവംബർ 11, 12 തീയതികളിലാണ് മത്സരങ്ങൾ നടക്കുക. ഇതാദ്യമായാണ് ബാപ്കോയുടെ മേൽനോട്ടത്തിൽ ഇത്തരമൊരു മത്സരം രാജ്യത്ത് നടക്കുന്നത്. പ്രകൃതിസൗഹൃദ ടിക്കറ്റുകളാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്. 37ഓളം പ്രമുഖ ബ്രാൻഡുകളുടെ കാറുകളാണ് ഇതിൽ പങ്കെടുക്കുകയെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

