വേനലിലെ പുറംജോലി നിരോധനം: തൊഴിൽ മന്ത്രി േജാലി സ്ഥലങ്ങളിൽ പരിേശാധന നടത്തി
text_fieldsമനാമ: വേനലിലെ പുറംജോലി നിരോധനം എങ്ങനെ പാലിക്കപ്പെടുന്നുവെന്ന കാര്യം നേരിട്ട് മനസിലാക്കാനായി തൊഴിൽ, സാമൂഹിക വികസന മന്ത്രി ജമീൽ ബിൻ മുഹമ്മദലി ഹുമൈദാൻ വിവിധ വർക്സൈറ്റുകളിൽ പരിശോധന നടത്തി. ഇൗ മാസം ഒന്ന് മുതൽ നടപ്പാക്കിയ ഉച്ചസമയത്തെ പുറം ജോലി നിരോധനം ആഗസ്റ്റ് 31വരെ നീളും.
തൊഴിൽ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു. തൊഴിൽ സ്ഥലത്തെ സുരക്ഷ ഉറപ്പാക്കാനായി സ്വീകരിച്ച നടപടികൾ വിവിധ സൈറ്റുകളിലെ സൂപ്പർവൈസർമാർ മന്ത്രിയോട് വിശദീകരിച്ചു. ഉച്ചസമയത്തെ തൊഴിൽ നിരോധനം നടപ്പാക്കുന്നതിൽ കമ്പനികൾ കാണിക്കുന്നശുഷ്കാന്തി പ്രശംസനീയമാണെന്ന് മന്ത്രി പറഞ്ഞു. ഇതൊരു മാനുഷിക പരിഗണന ലഭിക്കേണ്ട വിഷയമാണ്. തൊഴിലാളികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കേണ്ടതുണ്ട്. ഇതിന് എല്ലാവരും താൽപര്യമെടുക്കണം. ഇത്തരം പരിശോധനകൾ മന്ത്രാലയം കർശനമാക്കും. നിയമലംഘകർക്കെതിരെ നടപടി സ്വീകരിക്കും.
തൊഴിലാളികളുടെ സുരക്ഷയും അവകാശങ്ങളും ഉറപ്പാക്കുന്ന സമീപനമാണ് ബഹ്റൈൻ സ്വീകരിച്ചുവരുന്നത്. മേഖലയിലെ രാജ്യങ്ങളിൽ ഇൗ നടപടിയിൽ ബഹ്റൈൻ മുന്നിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
