അവകാശികളില്ലാത്ത ബാങ്ക് നിക്ഷേപങ്ങൾ
text_fieldsഏതാണ്ട് 500 കോടിയിലധികം രൂപ കേരളത്തിലെ ബാങ്ക് ശാഖകളിൽ ആരും അവകാശികളില്ലാതെ കെട്ടിക്കിടക്കുകയാണെന്ന് അടുത്തിടെ വന്ന ഒരു പത്രവാർത്തയാണ്. ഇതിെൻറ അടിസ്ഥാനത്തിൽ, എല്ലാവരും അറിഞ്ഞിരിക്കേണ്ട ചില അടിസ്ഥാന വിവരങ്ങൾ സൂചിപ്പിക്കുകയാണ് ഇവിടെ. അതുപോലെ, ചില അനന്തരാവകാശികൾ പറയുന്നത് അവർക്ക് സ്വത്തിെൻറ ഒരു വിവരവും അറിയില്ലെന്നാണ്. കേരളത്തിലെ ബാങ്ക് ശാഖകളിൽ അവകാശികളില്ലാതെ കെട്ടിക്കിടക്കുന്ന തുക പ്രവാസികൾ നിക്ഷേപിച്ചതായിരിക്കാം. അതിെൻറ വിവരങ്ങൾ അനന്തരാവകാശികളോട് വെളിപ്പെടുത്തിക്കാണില്ല. പണം നിക്ഷേപിച്ചവരുടെ മരണശേഷം ആ തുക ആരും അവകാശപ്പെടാനില്ലാതെ കെട്ടിക്കിടക്കുകയാണ്. ഇതിൽ ബാങ്കുകൾക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല. കുറെക്കാലം കഴിയുേമ്പാൾ ആ തുക സർക്കാറിന് നൽകുകയാണ് ചെയ്യുക.
ഒരു മനുഷ്യായുസ്സ് മുഴുവൻ അധ്വാനിച്ചുണ്ടാക്കിയ സാമ്പത്തിക ആസ്തികളും മറ്റ് സ്വത്തുക്കളും സംബന്ധിച്ച പൂർണ വിവരങ്ങൾ എവിടെയെങ്കിലും രേഖപ്പെടുത്തുകയും ആരെയെങ്കിലും അറിയിക്കുന്നതും നല്ലതാണ്. മരണശേഷം അനന്തരാവകാശികൾക്ക് അത് ലഭിക്കാൻ ഉപകരിക്കുന്നതിനൊപ്പം അവർ തമ്മിൽ തർക്കങ്ങളും നിയമയുദ്ധങ്ങളും ഒഴിവാക്കാനും ഇതുവഴി സാധിക്കും. കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പത്ത് നഷ്ടമാകാതിരിക്കാൻ ജീവിച്ചിരിക്കുേമ്പാൾ തന്നെ സ്വയം എടുക്കേണ്ട ചില പ്രധാന നടപടികളാണ് ഇൗ ആഴ്ച മുതൽ എഴുതുന്നത്.
1. സമ്പൂർണ വിവരങ്ങൾ
വസ്തുക്കളുടെ ആധാരങ്ങൾ, ഇൻഷുറൻസ് പോളിസികളുടെ വിവരങ്ങൾ, സ്ഥിര നിക്ഷേപത്തിെൻറ രസീതുകൾ, ഒാഹരിയുടെയും യൂനിറ്റുകളുടെയും ഡിമാറ്റ് അക്കൗണ്ടുകളുടെ വിവരങ്ങൾ, ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ എന്നിവ സംബന്ധിച്ച് പൂർണ വിവരങ്ങൾ തയാറാക്കി വെക്കണം. ജീവിത പങ്കാളിയെയോ മക്കളെയോ വിശ്വസ്തരായ സുഹൃത്തുക്കളെയോ ഇൗ വിവരങ്ങൾ അറിയിക്കണം. അല്ലെങ്കിൽ ബാങ്ക് ലോക്കർ ഉണ്ടെങ്കിൽ അതിൽ സൂക്ഷിക്കണം.
2. അനന്തരാവകാശ നിയമം
വ്യക്തമായ മാർഗനിർദേശങ്ങളില്ലാതെ മരിക്കുന്നവരുടെ സ്വത്തുക്കളും സാമ്പത്തിക ആസ്തികളും മരിച്ച വ്യക്തിയുടെ മതത്തിലധിഷ്ഠിതമായ പിന്തുടർച്ച നിയമപ്രകാരമാണ് കൈകാര്യം ചെയ്യുന്നത്. ഇൗ നിയമങ്ങളിലെ സങ്കീർണതകൾ പലപ്പോഴും തർക്കങ്ങളിലേക്കും വ്യവഹാരങ്ങളിലേക്കും നീങ്ങും. വസ്തുവകകൾ അന്യാധീനപ്പെടുന്നതും കേസുകളിൽ തീർപ്പ് കൽപിച്ച് കിട്ടാനുള്ള സമയനഷ്ടവും കാര്യങ്ങൾ കൂടുതൽ വഷളാക്കും. അനന്തരാവകാശികൾ പലപ്പോഴും വ്യത്യസ്ത സാമ്പത്തിക ചുറ്റുപാടുള്ളവർ ആകുേമ്പാൾ കാര്യങ്ങൾ പിന്നെയും കൂടുതൽ പ്രയാസമായി തീരും. അതുകൊണ്ട് വിൽപത്രം എഴുതുന്നത് നല്ലതാണ്. അതിെൻറ പൂർണ വിവരങ്ങൾ വരും ആഴ്ചകളിൽ എഴുതാം.
3. മരിച്ച വ്യക്തിയുടെ ബാധ്യതകൾ
മരിച്ച വ്യക്തിയുടെ ബാധ്യതകളും അനന്തരാവകാശികളിൽ വന്നുചേരും. ആസ്തികളോടൊപ്പം നികുതികൾ, തിരിച്ചടക്കാൻ ബാക്കിയുള്ള ചെലവിനങ്ങൾ, കടങ്ങൾ, നിയമപരമായി നൽകേണ്ട തുകകൾ എന്നിവയെല്ലാം മരിച്ച വ്യക്തിയുടെ ആസ്തികളിൽനിന്ന് തിരികെ നൽകാൻ അനന്തരാവകാശികൾക്ക് ബാധ്യതയുണ്ട്. വ്യക്തിഗത വായ്പകൾ, ക്രെഡിറ്റ് കാർഡിൽ തിരിച്ചടക്കാനുള്ള തുക എന്നിവ അനന്തരാവകാശികളുടെ സ്വന്തം ആസ്തിയിൽനിന്നും വരുമാനത്തിൽനിന്നും തിരികെ പിടിക്കാനാകില്ല. വായ്പകൾക്ക് ജാമ്യമായി പണയപ്പെടുത്തിയ വസ്തുക്കളിൽ ബാങ്കുകൾക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങൾക്കും തിരികെ ലഭിക്കാനുള്ള പണം ഇൗടാക്കിയശേഷം മാത്രമേ അനന്തരാവകാശികൾക്ക് ആസ്തികൾ ലഭിക്കൂ. സംയുക്തമായി എടുത്തിട്ടുള്ള വായ്പകളുടെ കാര്യത്തിൽ, ജീവിച്ചിരിക്കുന്നവരിൽനിന്നോ ജാമ്യക്കാരുണ്ടെങ്കിൽ അവരിൽനിന്നോ ആണ് ബാക്കി നിൽക്കുന്ന തുക ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും തിരിച്ചുപിടിക്കുന്നത്. (തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

