Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്റൈനിൽ ഷേരി, സാഫി,...

ബഹ്റൈനിൽ ഷേരി, സാഫി, ആൻഡക് മത്സ്യങ്ങൾക്ക് നിരോധനം

text_fields
bookmark_border
ബഹ്റൈനിൽ ഷേരി, സാഫി, ആൻഡക് മത്സ്യങ്ങൾക്ക് നിരോധനം
cancel

മനാമ: ഷേരി, സാഫി, ആൻഡക് എന്നീ മത്സ്യങ്ങൾ പിടിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി ബഹ്റൈൻ സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്‍റ് (എസ്.ഇ.സി). ഏപ്രിൽ 1 മുതൽ മെയ് 31 വരെയാണ് നിരോധന കാലാവധി. ഇത് മത്സ്യങ്ങളുടെ പ്രജനന കാലമായതിനാൽ, അവയുടെ നിലനിൽപ്പിനും സമുദ്ര ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും വേണ്ടിയാണ് ഈ നിയന്ത്രണം.

ഭാവിയിൽ പ്രാദേശിക വിപണികളിൽ ഈ ഇനം മത്സ്യങ്ങളുടെ ലഭ്യത വർധിപ്പിക്കുന്നതിനും മികച്ച ഗുണനിലവാരം ഉറപ്പാക്കുന്നതിനും ഇത് സഹായിക്കും. നിരോധന കാലയളവിൽ അബദ്ധവശാൽ വലയിലോ മറ്റ് മീൻപിടുത്ത ഉപകരണങ്ങളിലോ ഈ മത്സ്യങ്ങൾ കുടുങ്ങിയാൽ, അവയുടെ ജീവൻ അപകടപ്പെടുത്താതെ ഉടൻ തന്നെ കടലിലേക്ക് തിരികെ വിടണമെന്ന് കൗൺസിൽ കർശന നിർദ്ദേശം നൽകി.

രാജ്യത്തിന്റെ മത്സ്യസമ്പത്ത് സംരക്ഷിക്കുക എന്നത് ഒരു ദേശീയ ഉത്തരവാദിത്തമാണെന്നും നിയമം പാലിക്കാൻ എല്ലാവരും സഹകരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BanfishingBaharin
News Summary - Ban on Sheri, Safi, and Andaq fish in Bahrain
Next Story